Breaking News

Trending right now:
Description
 
Jul 07, 2014

ഇറാക്കില്‍നിന്ന്‌ മടങ്ങിവന്ന നഴ്‌സുമാര്‍ക്ക്‌ ജോലിയും കാല്‍ലക്ഷം രൂപയും നല്‌കുമെന്ന്‌ ഡോ. ആസാദ്‌ മൂപ്പന്‍

image കൊച്ചി: ഇറാക്കിലെ യുദ്ധഭൂമിയില്‍നിന്ന്‌ ജോലി ഉപേക്ഷിച്ച്‌ നാട്ടിലെത്തിയ 46 മലയാളി നഴ്‌സുമാര്‍ക്ക്‌ കാല്‍ ലക്ഷം രൂപ വീതം നല്‌കുമെന്ന്‌ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും നോര്‍ക്ക ഡയറക്ടറുമായ ഡോ. ആസാദ്‌ മൂപ്പന്‍ അറിയിച്ചു. ഇവരില്‍ താത്‌പര്യമുള്ളവര്‍ക്ക്‌ ഇന്ത്യയിലോ വിദേശത്തോയുള്ള ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌ കെയര്‍ ആശുപത്രികളില്‍ ജോലി നല്‌കും. ആസ്‌റ്റര്‍ ഡിഎം ഹെല്‍ത്ത്‌ കെയര്‍ 170-ല്‍ അധികം സ്ഥാപനങ്ങളിലായി ഇന്ത്യയില്‍ 4500 പേര്‍ക്കും വിദേശത്ത്‌ 5000 പേര്‍ക്കും ജോലി നല്‌കുന്നുണ്ട്‌. ഇവരില്‍ 1500 പേര്‍ നഴ്‌സുമാരാണ്‌.

ഇറാക്കില്‍നിന്ന്‌ നഴ്‌സുമാരെ തിരിച്ചെത്തിക്കാനായി നടത്തിയ വിജകരമായ ശ്രമങ്ങളെ ഡോ ആസാദ്‌ മൂപ്പന്‍ അഭിനന്ദിച്ചു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും എല്ലാവിധ സഹായങ്ങളും നല്‌കുകയും ചെയ്‌തുവെന്ന്‌ അദ്ദേഹം പറഞ്ഞു.


ഇറാക്കില്‍നിന്ന്‌ നാട്ടിലെത്തിയ നഴ്‌സുമാരെകൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട്‌, കോട്ടയ്‌ക്കല്‍ എന്നിവിടങ്ങളിലെ മിംസ്‌ ആശുപത്രി, വയനാട്ടിലെ ഡിഡബ്ല്യൂ വിംസ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രി എന്നിവിടങ്ങളില്‍ നിയമിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഡോ. മൂപ്പന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലേയ്‌ക്ക്‌ തിരികെ പോകാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലേയ്‌ക്ക്‌ നിയമിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


സാമ്പത്തിക സഹായത്തിനും ജോലി രജിസ്‌ട്രേഷനുമായി കൊച്ചി ചേരാനല്ലൂരിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്‌്‌. ഇറാക്കില്‍നിന്ന്‌ തിരിച്ചെത്തിയ നഴ്‌സുമാര്‍ ക്യുഎഡി ഹെഡ്‌ ഗ്രേസി മത്തായിയെ 9847400897 എന്ന നമ്പരില്‍ വിളിച്ചാല്‍ വിശദവിവരങ്ങള്‍ അറിയാം. ഒരാഴ്‌ചയ്‌ക്കുളളില്‍ സര്‍ട്ടിഫിക്കറ്റുകളും ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‌കണം.