Breaking News

Trending right now:
Description
 
Jul 06, 2014

കൊച്ചിയിലെത്തിയ നഴ്‌സുമാര്‍ക്ക്‌ ഓര്‍ക്കാനേറെ...

image ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ തിക്രിതിലെ ആശുപത്രി മുറിയില്‍ ജീവന്‍ പണയംവച്ചു ദിവസങ്ങള്‍ കഴിയേണ്ടിവന്ന മലയാളിനഴ്‌സുമാര്‍ക്ക്‌ ഓര്‍ക്കാനേറെ. ബോംബ്‌ പൊട്ടിച്ചും വെടിവച്ചും ഇറാഖിലെ നഗരങ്ങള്‍ ഓരോന്നായി വിമതര്‍ കീഴടക്കുമ്പോഴും ഒന്നുമറിയാതെ ജോലിയില്‍ കഴിഞ്ഞത്‌ ദിവസങ്ങള്‍. ആശുപത്രി അധികൃതര്‍ രാജ്യത്ത്‌ ഇത്തരമൊരു സംഭവം നടക്കുന്നതായി നടിച്ചതുമില്ല. ഫേസ്‌ബുക്കിലൂടെയും മറ്റും നാട്ടിലെ സുഹൃത്തുക്കള്‍ അറിയിക്കുമ്പോഴാണ്‌ ആഭ്യന്തരകലാപത്തെക്കുറിച്ച്‌ പല നഴ്‌സുമാരും അറിയുന്നത്‌. പൊട്ടെന്നൊരു ദിവസം ആശുപത്രി അധികൃതര്‍ സ്ഥലം വിടുകയും ചെയ്‌തു. കുറച്ചു ഡോക്ടര്‍മാരും ജീവനക്കാരും കുറെ രോഗികളും മാത്രം ബാക്കി. ഏതുസമയവും വാതിലടച്ചു മുറിക്കുള്ളില്‍തന്നെയായിരുന്നുവെന്നു നഴ്‌സുമാര്‍ പറയുന്നു. ആവശ്യമെങ്കില്‍ രോഗികള്‍ വാതിലില്‍ മുട്ടും. അപ്പോള്‍മാത്രമാണ്‌ അവര്‍ക്കാവശ്യമുളളത്‌ ചെയ്‌തുകൊടുക്കുക. കാലപം രൂക്ഷമായതോടെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍നിന്ന്‌ രക്ഷപ്പെട്ടു. പിന്നീട്‌ വിമതര്‍ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തു. നൂറ്റമ്പതിലേറെ വിമതരുണ്ടായിരുന്നു ആശുപത്രിയില്‍. അറിയാവുന്ന മുറി അറബിയിലാണ്‌ അവരോട്‌ നഴ്‌സുമാര്‍ സംസാരിച്ചിരുന്നത്‌. ശമ്പളമില്ലാതെ ജോലി ചെയ്യില്ലെന്നു അവരെ അറിയിച്ചപ്പോള്‍ രോഗികളെ ശുശ്രൂക്കുന്നതിന്‌ അവര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബോംബിന്റെയും വെടിയുടെയും ഒച്ച മുഴങ്ങുന്ന ഭീതിപ്പെടുത്തുന്ന നിമിഷങ്ങളിലും മാന്യമായ ഇടപെടലായിരുന്നു വിമതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന ആശ്വാസമാണ്‌ നഴ്‌സുമാര്‍ക്കുള്ളത്‌. രോഗികള്‍ പൂര്‍ണായി ഒഴിഞ്ഞുപോയതോടെ ഭീതിപ്പെടുത്തുന്ന പ്രദേശത്ത്‌ തങ്ങള്‍ ഒറ്റയ്‌ക്കായെന്ന വിവാചരം ഏറെബുദ്ധിമുട്ട്‌ ഉണ്ടാക്കിയെന്നും നഴ്‌സുമാര്‍ പറയുന്നു. ജപമാലയും പ്രാര്‍ഥനയും തുടരെ ചൊല്ലി കരുത്തുനേടി. ഒരു രാത്രി ഞങ്ങളുടെ പ്രാര്‍ഥനയ്‌ക്ക്‌ ഫലണ്ടായെന്ന വിശ്വാസമാണ്‌ നാട്ടിലെത്തിയ നഴ്‌സുമാര്‍ക്ക്‌ പറയാനുള്ളത്‌. കഴിഞ്ഞ വ്യാഴാഴ്‌ച ആശുപത്രിക്കു നേര്‍ക്ക്‌ ആക്രമണം ഉണ്ടാകുമെന്നു പറഞ്ഞ്‌ തങ്ങളെ നിര്‍ബന്ധപൂര്‍വും വിമതര്‍ പുറത്തേക്കു കൊണ്ടുപോയെന്നും വൈകാതെതന്നെ ആശുപത്രിക്കു നേര്‍ക്ക്‌ ആക്രമണം ഉണ്ടായെന്നും നഴ്‌സുമാര്‍ നാട്ടില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. മൊസൂളിലെ സങ്കേതത്തില്‍ നഴ്‌സുമാരെ എത്തിച്ചായിരുന്നു നഴ്‌സുമാര്‍ക്ക്‌ നാട്ടിലേക്ക്‌ രക്ഷപ്പെടുന്നതിന്‌ വിമതര്‍ അവസരമൊരുക്കിയത്‌.