Breaking News

Trending right now:
Description
 
Jul 05, 2014

നഴ്‌സുമാര്‍ ആശ്വാസതീരം അണിഞ്ഞു

image ജീവന്‍ കയ്യില്‍ പിടിച്ചു നടത്തിയ യാത്രയ്‌ക്കൊടുവില്‍ നഴ്‌സുമാര്‍ ആശ്വാസതീരം അണിഞ്ഞു. ഇന്ന്‌ ഇന്ത്യന്‍ സമയം 11.50നാണ്‌ നഴ്‌സുമാരെ വഹിച്ചുക്കൊണ്ടുള്ള എയര്‍ ഇന്ത്യന്‍ വിമാനം നെടുമ്പാശേരിയില്‍ എത്തിയത്‌. 

നഴ്‌സുമാരെ കാത്ത്‌ മുഖ്യമന്ത്രിയടക്കമുള്ള നില്‍പ്പുണ്ടായിരുന്നു. വലിയ ജനാവലി ആര്‍പ്പു വിളിയോടെയാണ്‌ നഴ്‌സുമാരെ സ്വീകരിച്ചത്‌. എല്ലാവരുടെയും മുഖത്ത്‌ രക്ഷപ്പെട്ടതിന്റെ സന്തോഷം. തങ്ങളുടെ രക്ഷപ്പെടലിന്‌ സഹായിച്ച മുഖ്യമന്ത്രിക്ക്‌ നഴ്‌സുമാര്‍ പ്രത്യേകം നന്ദി പറഞ്ഞു. 
ഇര്‍ബിന്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്‌ ആദ്യം ഇന്ത്യന്‍ എയര്‍ലൈന്‍സിന്‌ അനുമതി നല്‌കിയില്ലായിരുന്നു. തുടര്‍ന്ന വിദേശകാര്യമന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്‌ വിമാനം ഇറക്കുവാന്‍ സാധിച്ചത്‌.

ജീവനുമായി തിരിച്ചെത്തിയ നഴ്‌സുമാരെ കാത്തിരിക്കുന്നത്‌ കടുത്ത സാമ്പത്തിക ബാധ്യതകളാണ്‌. എന്നാല്‍ ഇറാഖില്‍ നിന്ന്‌ തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക്‌ ജോലി നല്‌കാന്‍ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ അടക്കമുള്ള പ്രമുഖ ആശുപത്രി ഉടമകള്‍ തയാറായിട്ടുണ്ട്‌.