
സൂപ്പര്‍ അമോ എല്‍ഇഡി ഡിസ്പ്ലേയോടുകൂടിയ ഏറ്റവും കനം കുറഞ്ഞ ടാബ്ലെറ്റ്, ഗ്യാലക്സി ടാബ് എസ് സാംസങ് വിപണിയിലെത്തിച്ചു. 6.6 മില്ലീമീറ്റര്‍ മാത്രം കനമുള്ള ഈ പുതിയ ടാബ്ലെറ്റ് 10.5 ഇഞ്ച്, 8.4 ഇഞ്ച് എന്നിങ്ങനെ രണ്ട് സ്ക്രീന്‍ വലിപ്പങ്ങളില്‍ ലഭ്യമാണ്. സുഗമമായി മള്‍ട്ടി ടാസ്കിംഗ് സാദ്ധ്യമാകുന്ന ഗ്യാലക്സി ടാബ് എസിന് ശക്തി പകരുന്നത് എക്സിനോസ് 5 ഒക്ടാകോര്‍ പ്രോസസറാണ്. 16 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്. ഇത് 128 ജിബി വരെ വര്‍ദ്ധിപ്പിക്കാനാവും.
ആന്‍ഡ്രോയിഡ് കിറ്റ്കാറ്റാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 3ജിബി റാം, 8 മെഗാപിക്സല്‍ റിയര്‍ ക്യാമറ, 2.1 മെഗാപിക്സല്‍ മുന്‍ ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. പുതിയ ഗ്യാലക്സി ടാബ് എസിനൊപ്പം മൈപ്ലക്സില് നിന്നും 100 ഹോളിവുഡ് എച്ച്ഡി മൂവികള്‍ സൗജന്യമായി ലഭിക്കും. കൂടാതെ 3 മാസത്തേക്ക് 21 ഇന്ത്യന്‍ മാഗസീനുകളും 15,000-ത്തിലധികം മാര്‍വെല്‍ കോമിക്സുകളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
സാംസങ് ഗ്യാലക്സി ടാബ് എസിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ജൂലൈ പകുതി മുതല്‍ ടാബ് ലഭ്യമായി തുടങ്ങും. 10.5 ഇഞ്ച് മോഡലിന് 44,800 രൂപയും 8.4 ഇഞ്ച് മോഡലിന് 37,800 രൂപയുമാണ് വില. ടൈറ്റാനിയം ബ്രോണ്‍സ്, ഡാസ്ലിംഗ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്.
സാംസങ് ടാബ് ഡല്‍ഹിയില്‍ ബോളിവുഡ് താരം കല്‍ക്കി വിപണിയിലിറക്കുന്നു