Breaking News

Trending right now:
Description
 
Nov 18, 2012

ഋഷി ആയൂര്‍വേദയുടെ നാലാമത്‌ സ്‌പെഷ്യാലിറ്റി ആശുപത്രി ഹരിപ്പാട്ട്‌

പ്രമേഹ ചികിത്സയ്‌ക്കും കിഡ്‌നി രോഗങ്ങള്‍ക്കുമുള്ള എല്ലാവിധ ചികിത്സയും ഇവിടെ ലഭ്യമാകും.
image കൊച്ചി: കോട്ടയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഋഷി ആയൂര്‍വേദ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ നാലാമത്‌ ചികിത്സാകേന്ദ്രം ഹരിപ്പാട്ട്‌ തുടങ്ങും. രാജ്യത്തെങ്ങും സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ കേന്ദ്രം ആരംഭിക്കുന്നത്‌. ഇപ്പോള്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലാണ്‌ ഋഷി ആയൂര്‍വേദ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്‌ ചികിത്സാകേന്ദ്രങ്ങളുള്ളത്‌. 

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട്‌ ടൗണ്‍ ഹാള്‍ ജംഗ്‌ഷനു സമീപമാണ്‌ പുതിയ കേന്ദ്രം. ഇവിടെ 70 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. എസി, നോണ്‍-എസി മുറികള്‍, വിനോദത്തിനും വ്യായാമത്തിനുമുളള സൗകര്യം എന്നിവയടക്കം ഒരേ സമയം അഞ്ചു രോഗികള്‍ക്ക്‌ സമഗ്രമായ ചികിത്സ നല്‌കാനുള്ള സൗകര്യമാണ്‌ ഇവിടെയുള്ളത്‌. 
നവംബര്‍ 19-ന്‌ രാവിലെ 9.30-ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എംഎല്‍എ ആശുപത്രി ഉദ്‌ഘാടനം ചെയ്യും. കേരള ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്‌ പി.സി. ജോര്‍ജ്‌ എംഎല്‍എ സന്നിഹിതനായിരിക്കും. 

ലോകത്തുതന്നെ ആദ്യമായി പ്രമേഹ ചികിത്സയ്‌ക്കായുള്ള ആയുര്‍വേദിക്‌ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഗവേഷണകേന്ദ്രവുമാണ്‌ ഋഷി ആയൂര്‍വേദ ഹോസ്‌പിറ്റല്‍. രോഗിയുടെ പശ്ചാത്തലം, ശൈശവകാലാനുഭവങ്ങള്‍, കുടുംബത്തിലെ രോഗത്തിന്റെ ചരിത്രം, ജീവിത, ജോലി സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ്‌ രോഗനിര്‍ണയം നടത്തുന്നത്‌. പരമ്പരാഗത രീതിയിലുള്ള ചികിത്സാരീതികള്‍ അത്ഭുതകരമായ ഫലമാണ്‌ നല്‌കുന്നത്‌. പാരമ്പര്യം, ജനിതകഗുണം എന്നിവ രോഗിയുടെ ശാരീരിക പ്രത്യേകതകളിലും രോഗചികിത്സയിലും വളരെ പ്രധാനപ്പെട്ടൊരു ഘടകമാണെന്ന്‌ റിഷി ആയൂര്‍വേദ ഹോസ്‌പിറ്റല്‍ കരുതുന്നു. ഏഷ്യാറ്റിക്‌, ഇന്ത്യന്‍ പരമ്പരകളെ കേന്ദ്രീകരിച്ചുള്ള ഗവേഷണം കൂടുതല്‍ ഫലപ്രാപ്‌തിയിലെത്തുന്നു.

ഡയബറ്റിസിനെക്കുറിച്ച്‌ ചില മിത്തുകളുണ്ടെന്ന്‌ റിഷി ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. സെബാസ്‌റ്റിയന്‍ ഞരളക്കാട്ട്‌ പറയുന്നു. ലോകം മുഴുവന്‍ പ്രമേഹം വളരെ സര്‍വസാധാരണമായതിനാല്‍ ആഗോളതലത്തില്‍ ഒരേ രോഗചികിത്സ മതിയെന്നാണ്‌ പലരും കരുതുന്നത്‌. ഇത്‌ ശരിയല്ല. വിവിധ പാരമ്പര്യങ്ങളില്‍നിന്നും വിവിധ ജനിതകപൂളില്‍നിന്നുമുള്ളവരുടെ ഹോര്‍മോണ്‍ ഉത്‌പാദനവും, ഭക്ഷണരീതികളും വ്യത്യസ്‌തമായിരിക്കും. അതിനുപുറമെ ശൈശവകാലത്തെ അനുഭവങ്ങള്‍, കുടുംബത്തിലെ രോഗചരിത്രം, ജീവിക്കുന്നതും ജോലിചെയ്യുന്നതുമായ സാഹചര്യങ്ങള്‍ എന്നിവയെല്ലാം രോഗത്തിന്റെ മൂലകാരണം കണ്ടെത്തുന്നതില്‍ അതിപ്രധാനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. 
പ്രമേഹഗവേഷണത്തെക്കുറിച്ച്‌ വായിക്കുന്നതില്‍നിന്ന്‌ ജനങ്ങള്‍ പല കാര്യങ്ങളിലും പൊതുധാരണയില്‍ എത്തിച്ചേരുന്നുവെന്നത്‌ അബദ്ധമാണ്‌. ഓരോ കേസും ഓരോ രോഗിയും മറ്റുള്ളവരില്‍നിന്ന്‌ വ്യത്യസ്‌തമാണെന്ന്‌ ഡോ. സെബാസ്‌റ്റിയന്‍ ഞരളക്കാട്ട്‌ ചൂണ്ടിക്കാട്ടുന്നു. 

ഉള്ളില്‍ കൊടുക്കുന്ന ഔഷധങ്ങള്‍ക്കു പുറമെ ഋഷിയുടെ രീതിയനുസരിച്ച്‌ പ്രമേഹ ചികിത്സയില്‍ പുറമെ പുരട്ടാനുള്ള തൈലവും ഭക്ഷണ നിയന്ത്രണവും തുടര്‍ച്ചയായ വ്യായാമവും ചികിത്സയുടെ ഭാഗമാണ്‌. ഇങ്ങനെ സമഗ്രമായ സമീപനത്തിലൂടെ 90 ശതമാനം ഫലപ്രാപ്‌തിയോടെ ടൈപ്‌ 2 പ്രമേഹത്തിനുള്ള ചികിത്സ നടത്തുവാന്‍ ഋഷി ആയൂര്‍വേദ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിനു കഴിയുന്നു. ആശുപത്രിയില്‍ അഡ്‌മിറ്റായി ചികിത്സിക്കുന്ന രോഗികളില്‍ മിക്കവര്‍ക്കും ആദ്യത്തെ ഇരുപതു ദിവസത്തെ ചികിത്സയിലൂടെ 80 ശതമാനം വരെ ഇന്‍സുലിനെ ആശ്രയിക്കേണ്ടാത്ത അവസ്ഥയിലെത്താന്‍ കഴിയുന്നു. 

ഒരു കേന്ദ്രത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്യുകയും വിവിധ കേന്ദ്രങ്ങളില്‍നിന്ന്‌ സേവനം ലഭ്യമാകുകയും ചെയ്യുന്ന സവിശേഷമായ രീതിയാണ്‌ ഋഷിയുടെ പ്രത്യേകത. ഏത്‌ ഋഷി ആയൂര്‍വേദ ആശുപത്രിയിലും തുടര്‍ന്ന്‌ ചികിത്സിക്കുന്നതിനായി രോഗിയുടെ ചരിത്രവും മറ്റും എല്ലാ കേന്ദ്രങ്ങളിലേയും ഡോക്ടര്‍മാര്‍ക്ക്‌ ലഭ്യമാകുന്നുവെന്നതാണ്‌ പ്രത്യേകത. ചികിത്സ മുറിയാതെ ഒരു കേന്ദ്രത്തില്‍നിന്ന്‌ മറ്റൊരു കേന്ദ്രത്തിലേയ്‌ക്ക്‌ മാറുന്നതിന്‌ ഇത്‌ സഹായകമാകുന്നു. കൂടാതെ കോള്‍ സെന്റര്‍ സഹായം, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, യാത്ര ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്ക്‌ വിദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിശ്ചിത മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുതരുന്നതിനുള്ള സൗകര്യം എന്നിവയും ഋഷി ഹോസ്‌പിറ്റലിന്റെ പ്രത്യേകതയാണ്‌. 

ഞങ്ങളുടെ ഗവേഷണം വഴി അത്ഭുതകരമായ ഫലമാണ്‌ ലഭിക്കുന്നതെന്നും ഇത്‌ കൂടുതല്‍ പേരിലേയ്‌ക്ക്‌ എത്തിക്കുന്നതിനാണ്‌ ശ്രമിക്കുന്നതെന്നും ഋഷി ആയൂര്‍വേദ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ ഡയറക്ടര്‍ കുര്യന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. 
നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലാണ്‌ ഋഷി ആയൂര്‍വേദ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററിന്റെ സൗകര്യങ്ങളുള്ളത്‌. പുതിയതായി ഹരിപ്പാട്ട്‌ ആശുപത്രി ആരംഭിക്കുന്നതിനു പുറമെ കോഴിക്കോട്‌, കാസര്‍ഗോഡ്‌, ചെന്നൈ, ബാംഗളൂര്‍, മിഡില്‍ഈസ്റ്റ്‌ എന്നിവിടങ്ങളിലും ഭാവിയില്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഋഷി ആയൂര്‍വേദ

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ആശുപത്രി, ഗവേഷണ കേന്ദ്രങ്ങളുടെ ശൃംഖലയാണ്‌ ഋഷി ആയൂര്‍വേദ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍. 1991-ല്‍ തുടക്കമിട്ടതു മുതല്‍ പ്രമേഹത്തിനും കിഡ്‌നി രോഗങ്ങള്‍ക്കായുമുള്ള ഗവേഷണവും ചികിത്സയും നടത്തുന്നു. ലോകത്തിലെ തന്നെ ഏക ആയൂര്‍വേദ പ്രമേഹ സ്‌പേഷ്യാലിറ്റി ഗവേഷണ കേന്ദ്രമാണ്‌ ഋഷി. രോഗിയുടെ പശ്ചാത്തലം, ശൈശവകാലാനുഭവങ്ങള്‍, കുടുംബത്തിലെ രോഗചരിത്രം, ജീവിത-ജോലി സാഹചര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സവിശേഷമായ രോഗനിര്‍ണയവും പരമ്പരാഗതമായ ചികിത്സാരീതികളും അത്ഭുതകരമായ ഫലമാണ്‌ നല്‌കുന്നത്‌. പാരമ്പര്യം, ജനിതകഗുണം എന്നിവ രോഗിയുടെ ശാരീരിക പ്രത്യേകതകളില്‍ പ്രധാനപ്പെട്ടൊരു ഘടകമാണെന്ന്‌ സ്ഥാപകനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. സെബാസ്‌റ്റിയന്‍ ഞരളക്കാട്ട്‌ വിശ്വസിക്കുന്നു. ചികിത്സ കൂടുതല്‍ ഫലപ്രദമാകുന്നതിനായി ഋഷി ആയൂര്‍വേദ ഹോസ്‌പിറ്റലിന്റെ ഗവേഷണം ഏഷ്യാറ്റിക്‌, ഇന്ത്യന്‍ പരമ്പരകളെ കേന്ദ്രീകരിച്ചാണ്‌. 

തിരുവനന്തപുരം, എറണാകുളം, കോട്ടയം, ഹരിപ്പാട്‌ എന്നിവിടങ്ങളിലായി ഋഷി ഗ്രൂപ്പിന്‌ നാലു കേന്ദ്രങ്ങളിലാണ്‌ ചികിത്സാസൗകര്യമുള്ളത്‌. കോഴിക്കോട്‌, കാസര്‍ഗോഡ്‌, ചെന്നൈ, ബാംഗളൂര്‍, മിഡില്‍ ഈസ്‌റ്റ്‌ എന്നിങ്ങനെ അഞ്ചു കേന്ദ്രങ്ങളില്‍ 2013 അവസാനത്തോടെ പുതിയ കേന്ദ്രങ്ങള്‍ തുടങ്ങും.