Breaking News

Trending right now:
Description
 
Jul 04, 2014

"ജീസസ്‌ ദി സേവ്യര്‍" സംഗീത നാടക അവതരണവും പെരുന്നാളും

image
ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയന്‍ മലയാളികള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പള്ളിപെരുന്നാള്‍ ഓസ്‌ട്രേലിയയില്‍ പുനരാവിഷ്‌ക്കരിക്കുന്നു. ഭാരതത്തിന്റെ അപ്പസ്‌തോലനും ബ്രിസ്‌ബേല്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റിയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമ ശ്ലീഹയുടെ ഓര്‍മ്മ തിരുന്നാളാണ്‌ മലയാളികള്‍ ഓസ്‌ട്രേലിയയില്‍ കേരളീയ തനിമയിലുള്ള പെരുന്നാളാക്കിമാറ്റുന്നത്‌.

ജൂലൈ 5, ശനിയാഴ്‌ച ഉച്ചക്കഴിഞ്ഞ്‌ മൂന്നുമണിക്ക്‌ ബ്രിസ്‌ബെയ്‌നിലെ അനേര്‍ലിയിലുള്ള മേരി മാക്കുലേറ്റ്‌ പള്ളിയില്‍ ഫാ. തോമസ്‌ അരിക്കൂഴി പെരുന്നാള്‍ കൊടിയേറ്റ്‌ നടത്തും. തുടര്‍ന്ന്‌ പ്രശസ്‌ത ക്രിസ്‌തീയ ഭക്തി ഗാന രചയിതാവായ ഫാ. ഷാജി തുമ്പേച്ചിറ ആഘോപൂര്‍വമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ബ്രിസ്‌ബേന്‍, സൗത്ത്‌ നോര്‍ത്ത്‌ ഇഡിവിച്ച്‌, ബിന്‍ലി, ഗോള്‍ഡ്‌ കോസ്‌റ്റ്‌ സ്‌പ്രിംഗ്‌ ഫീല്‍ഡ്‌, റെഡ്‌ ക്ലിഫ്‌ തുടങ്ങിയ കമ്യൂണിറ്റികളില്‍ നിന്നുള്ള വിശ്വാസികള്‍ തിരുന്നാളില്‍ പങ്കെടുക്കും.
കൂടാതെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ലദീഞ്ഞ്‌, ഇന്‍ഡ്യന്‍ ബാഡ്‌ മേള തുടങ്ങിയവയും പെരുന്നാളിനോടനുബന്ധിച്ചുണ്ട്‌. 
ചിന്തിക്കടയും കാപ്പിക്കടയും ചായക്കടയും പെരുന്നാള്‍ സ്ഥലത്ത്‌ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്‌. എന്നാല്‍ കേരളത്തിലെ പെരുന്നാള്‍ പലഹാരമായ ഉഴുന്നാട മാത്രം സംഘാടകര്‍ക്ക്‌ എത്തിക്കാന്‍ സാധിച്ചിട്ടില്ല. 
തുടര്‍ന്ന്‌ ജീസസ്‌ ദി സേവ്യര്‍ എന്ന ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌്‌ പരിപാടിയുമുണ്ട്‌. ഫാ. ഷാജി തുമ്പേച്ചിറയില്‍ സംവിധാനം ചെയ്‌ത ഈ നാടകം ഓസ്‌ട്രേലിയയില്‍ ആദ്യമായാണ്‌ അവതരിപ്പിക്കുന്നത്‌. 200യോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഈ പരിപാടി എറണാകുളം മറൈന്‍ ഡ്രൈവിലാണ്‌ ആദ്യമായി അവതരിപ്പിച്ചത്‌.