Breaking News

Trending right now:
Description
 
Jul 03, 2014

ഇറാഖില്‍ നിന്ന്‌ മലയാളി നഴ്‌സുമാരെ വിമതര്‍ തട്ടിയെടുത്തു. പ്രാര്‍ത്ഥനകളുമായി നഴ്‌സുമാരുടെ കുടുംബം

image
ഇറാഖിലെ തിക്രിത്തില്‍ നിന്ന്‌ 46 നഴ്‌സുമാരെ ഭീകരര്‍ തട്ടിയെടുത്തതായി വിവരം. ഇവരെ മൊസൂളിലേക്കാണ്‌ ഭീകരര്‍ കൊണ്ടുപോകുന്നതെന്ന്‌ വിവരം ലഭിച്ചു. നഴ്‌സുമാരെ മൊബൈലില്‍ സംസാരിക്കാന്‍ ഭീകരര്‍ അനുവദിക്കുന്നുണ്ട്‌. ഇതിനിടയില്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജ്‌ തീര്‍ന്നതിനെ തുടര്‍ന്ന്‌ യു എന്‍ എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ നല്‌കിയ വിവരത്തെ തുടര്‍ന്ന്‌ ബാഗ്‌ദാദിലുള്ള നിരവധി പേര്‍ ഫോണ്‍ റീചാര്‍ജ്‌ ചെയ്‌തു നല്‌കുന്നുണ്ട്‌


ഭീകരര്‍ ഖസ്സയില്‍ എത്തിയപ്പോള്‍ നഴ്‌സുമാര്‍ക്ക്‌ ഭക്ഷണവും വെള്ളവും വാങ്ങി നല്‌കി. ഇതിനിടയില്‍ നഴ്‌സുമാര്‍ മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിച്ചിട്ടുണ്ട്‌. 

എന്തിനാണ്‌ ഇവരെ തട്ടിക്കൊണ്ടു പോകുന്നതെന്ന്‌ വ്യക്തമല്ല. തിക്രിത്തില്‍ വച്ചുണ്ടായ ബോംബ്‌ ആക്രമണത്തില്‍ തലയക്കു പരുക്കേറ്റ നഴ്‌സുമാരും ഇവരുടെ കൂട്ടത്തിലുണ്ട്‌. ഇപ്പോള്‍ നഴ്‌സുമാരില്‍ ചിലര്‍ക്ക്‌ വയറ്റിളക്കവും ശര്‍ദ്ദിയുമുണ്ടെന്നു വിവരം ലഭിക്കുന്നു. 

കോട്ടയം സ്വദേശികളായ 17പേര്‍, ഇടുക്കി ജില്ലയില്‍ നിന്നുള്ള 7പേര്‍ എറണാകുളത്തു നിന്നുള്ള മുന്നുപേര്‍, കോഴിക്കോട്ടും നിന്നും കാസര്‍കോട്ടും നിന്നുമുള്ള രണ്ടുപേര്‍ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.
മുഖ്യമന്ത്രിയും എംബസിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഭീകരര്‍ നഴ്‌സുമാരെ മാറ്റുന്നതെന്ന്‌ നഴ്‌സുമാര്‍ പറയുന്നത്‌.
നഴ്‌സുമാരെ സഹായിക്കാന്‍ താല്‌പര്യമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ 9526444777 ഈ നമ്പരില്‍ ബന്ധപ്പെടുക.