Breaking News

Trending right now:
Description
 
Jul 03, 2014

നഗരം കീഴടക്കാന്‍ ഇലക്ട്രിക്‌ കാറുകള്‍ വരുന്നു

image പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോദിവസവും കൂടുന്നത്‌ കാറുകളുടെ വില്‌പനയെ കുറെയൊക്കെ ബാധിക്കും. കാര്‍ വാങ്ങിയവര്‍ക്ക്‌ നിരത്തിലിറക്കാന്‍ ഏറെ ഏറെ ആലോചിക്കേണ്ടതുമുണ്ട്‌. ഈ സാഹചര്യമൊഴിവാക്കാന്‍ ഇലക്ട്രിക്‌ കാറുകളുടെ കുതിച്ചുകയറ്റത്തിനാവും സാധ്യത. ചെറുകാറുകളെ അപേക്ഷിച്ച്‌ വില അല്‍പ്പം കൂടുമെങ്കിലും പിന്നീട്‌ അധികം പണം മുടക്കാതെ യാത്ര ചെയ്യാനാവുമെന്നതാണ്‌ ഇത്തരം കാറുകളുടെ പ്രത്യേകത. കിലോമീറ്ററിന്‌ ഒരു രൂപയില്‍ കുറവേ ഇലക്ട്രിക്‌ കാറില്‍ യാത്ര ചെയ്യാന്‍ മുടക്കേണ്ടതുള്ളൂ. സാധാരണ കാറുകളെ അപേക്ഷിച്ച്‌ സര്‍വീസിനും അധികം തുകയാകില്ല. ഇലക്ട്രിക്‌ കാറുകള്‍ വര്‍ഷത്തിലൊരിക്കല്‍ മതി സര്‍വീസ്‌. പുകയും മറ്റും പുറന്തള്ളുന്നില്ല എന്നതിനാല്‍ പരിസരമലീനികരണവും ഉണ്ടാകില്ല. നികുതി ഒഴിവായിക്കിട്ടും എന്ന പ്രത്യേകതയുമുണ്ട്‌.
വാഹനനിര്‍മാതാക്കളായ മഹേന്ദ്ര റേവ ഇലക്ട്രിക്‌ കമ്പനിയെ ഏറ്റെടുത്തശേഷം പുതിയതായി നിരത്തിലിറക്കിയ ഇലക്ട്രിക്‌ കാറിന്റെ ഇ 2 ഓ മോഡല്‍ 4.99 ലക്ഷത്തിന്‌ സ്വന്തമാക്കാനാവും. 7.6 ലക്ഷം രൂപയാണ്‌ യഥാര്‍ഥവില. ബാക്കിതുക അഞ്ചുവര്‍ഷംകൊണ്ട്‌ അടച്ചുതീര്‍ക്കാവുന്ന പദ്ധതിയാണിത്‌. ബാംഗ്ലൂരിലെ ഇലക്ട്രോണിക്‌ സിറ്റിയിലാണ്‌ റേവ ഇ 2 ഓ നിര്‍മിക്കുന്നത്‌. ഒരുമണിക്കൂര്‍കൊണ്ട്‌ കാര്‍ പൂര്‍ണമായും ചാര്‍ജ്‌ ചെയ്യാവുന്ന ക്യുക്‌ ടു ചാര്‍ജ്‌ ഡി സി ഫാസ്റ്റ്‌ ചാര്‍ജിങ്‌ സ്റ്റേഷനുകളും കമ്പനി സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്‌. കൂട്ടയിടി നടന്നാലും ഉള്ളിലുള്ള യാത്രക്കാര്‍ക്ക്‌ പരമാവധി സംരക്ഷണം നല്‍കുന്ന തരത്തിലുള്ള ശക്തിയേറിയ ഇരുമ്പു ചട്ടക്കൂട്ടിലാണ്‌ ഇ 2 ഓ നിര്‍മിച്ചിരിക്കുന്നതെന്ന്‌ കമ്പനി അവകാശപ്പെടുന്നു. ഒട്ടേറെ ആധുനിക സംവിധാനത്തോടെയാണ്‌ ഇലക്ട്രിക്‌ കാര്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്‌.