Breaking News

Trending right now:
Description
 
Nov 18, 2012

സിംഗപ്പൂരില്‍ ക്രിസ്‌മസ്‌ കരോള്‍ തുടങ്ങി

image വുഡ്‌ലാന്‍ഡ്‌സ്‌ : സിംഗപ്പൂര്‍ യാക്കോബായ ഇടവകയില്‍ 2012-ലെ ക്രിസ്‌മസ്‌ കരോള്‍ തുടങ്ങി. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മോര്‍ ഇഗ്‌നാത്തിയോസ്‌ യൂത്ത്‌ അസോസിയേഷനാണ്‌ കരോള്‍ സംഘത്തിന്‌ നേതൃത്വം നല്‍കുന്നത്‌. 

നവംബര്‍ 11-ന്‌ ഇടവക വികാരി ഫാ.റോബിന്‍ ബേബിയുടെ ഭവനത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്കുശേഷം ആദ്യ ദിവസം കരോള്‍ സംഘം ഇടവകയിലെ വുഡ്‌ ലാന്റ്‌സ്‌ സെബാവാന്‍ഗ്‌ സോണിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു.

കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന ഗായക സംഘം, വാദ്യ ഉപകരണങ്ങള്‍, ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി സന്താക്ലോസ്‌ എന്നിവര്‍ ഇരുപത്തഞ്ചോളം വരുന്ന കരോള്‍ സംഘത്തെ അനുഗമിക്കുന്നു. ശനി ,ഞായര്‍ ദിവസങ്ങളിലെ വൈകുന്നേരങ്ങളിലാണ്‌ ഇവര്‍ ഭവന സന്ദര്‍ശനം നടത്തുന്നത്‌. സിംഗപ്പൂരിലുള്ള വിവിധ ദേശക്കാരായ ആളുകള്‍ കരോള്‍ സംഘത്തോടു സഹകരിക്കുന്നുണ്ട്‌. ഇടവക ആരംഭിച്ചശേഷമുള്ള അഞ്ചാമത്തെ കരോള്‍ സര്‍വീസ്‌ ആണ്‌ ഈ വര്‍ഷത്തേത്‌.

തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ ഇടവകയുടെ മറ്റു ഭാഗത്തേക്കും കരോള്‍ സന്ദര്‍ശനം ഉണ്ടായിരിക്കുമെന്ന്‌ വികാരി അറിയിച്ചു. കരോള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 006581891415.