Breaking News

Trending right now:
Description
 
Jul 03, 2014

ഇറാക്കിലെ മലയാളി നഴ്‌സുമാരുടെ രക്ഷപ്പെടല്‍ എന്ന്‌?

image ബോംബ്‌ വര്‍ഷവും വെടിവയ്‌പും ശക്തമായ ഇറാക്കിലെ ആഭ്യന്തരകലാപത്തില്‍പെട്ട്‌ തിക്രിതില്‍ ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ രക്ഷപ്പെടല്‍ എന്ന്‌? നഗരത്തിലെ ആശുപത്രിയില്‍ 46 നഴ്‌സുമാരാണ്‌ കുടുങ്ങിക്കിടക്കുന്നത്‌. ആശുപത്രിയില്‍ കരുതിയിരുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ സ്റ്റോക്ക്‌ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. വിമതരുടെ നിയന്ത്രണത്തിലാണ്‌ ആശുപത്രി. നഴ്‌സുമാരോട്‌ മാന്യമായി വിമതര്‍ പെരുമാറുന്നതെന്ന ആശ്വാസമേ ഇവര്‍ക്കുള്ളൂ. ദിവസങ്ങളായി ആശുപത്രിയില്‍ തങ്ങുന്ന തങ്ങള്‍ക്ക്‌ എന്നു രക്ഷപ്പെട്ട്‌ നാട്ടിലെത്താനാവുമെന്നാണ്‌ നഴ്‌സുമാര്‍ ചോദിക്കുന്നത്‌. ചൊവ്വാഴ്‌ച ഉച്ചയോടെ ആശുപത്രിയിലെത്തിയ വിമതര്‍, നഴ്‌സുമാരോട്‌ ആശുപത്രി ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. ആശുപത്രി കെട്ടിടം ബോംബിട്ടു തകര്‍ക്കാന്‍ പോകുകയാണെന്നും തങ്ങളുടെ വാഹനത്തില്‍ കയറിയാല്‍ സുരക്ഷിത സ്ഥലത്തേക്ക്‌ മാറ്റാമെന്നുമാണ്‌ നഴ്‌സുമാരോട്‌ വിമതര്‍ പറഞ്ഞത്‌. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ നഴ്‌സുമാര്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു തീവ്രവാദി നേതാവുമായി സംസാരിക്കാന്‍ ഫോണ്‍ കൊടുത്തെങ്കിലും സ്ഥാനപതി ഫോണ്‍ കട്ടു ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇറാക്കി സൈന്യവുമായി ബന്ധപ്പെട്ടപ്പോള്‍ വാഹനത്തില്‍ കയറരുതെന്നും ഇവരുടെ വാഹനം ശ്രദ്ധയില്‍പ്പെട്ടാല്‍ വെടിവയ്‌ക്കുമെന്നുമായിരുന്നു അറിയിച്ചത്‌. നഴ്‌സുമാരെ മനുഷ്യകവചമായി ഉപയോഗിച്ച്‌ പ്രദേശത്ത്‌ നിന്ന്‌ രക്ഷപെടാനുള്ള വിമതരുടെ ശ്രമമായിരുന്നു വിമതരുടെ ഇത്തരമൊരു നിര്‍ദേശത്തിനു പിന്നിലെന്നാണ്‌ സംശയം. ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നാണ്‌ വിദേശമന്ത്രാലയം ന്യൂഡല്‍ഹിയില്‍ ്‌റിയിച്ചത്‌. ആശുപത്രി വിമതരുടെ നിയന്ത്രണത്തിലായ സാഹചര്യത്തില്‍ വിമതരെ അനുനയിപ്പിച്ച്‌ നഴ്‌സുമാരെ പുറത്തെക്കിനാണ്‌ ഇന്ത്യയുടെ ശ്രമം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നു അറുനൂറോളം ഇന്ത്യക്കാര്‍ ഇന്നലെ ഇറാക്കില്‍നിന്നു പുറപ്പെട്ടു. 900 പേര്‍ കൂടി നാട്ടിലേക്കു മടങ്ങാന്‍ തയാറെടുക്കുകയാണ്‌. സുരക്ഷിത മേഖലയിലുള്ള 233 ഇന്ത്യക്കാര്‍ക്ക്‌ നാട്ടിലേക്ക്‌ തിരിക്കുന്നതിനുള്ള വിമാനടിക്കറ്റ്‌ നല്‍കിറായിട്ടുണ്ടെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.