Breaking News

Trending right now:
Description
 
Jul 02, 2014

ഫാ. ഗ്രിഗറി കരിക്കംപള്ളില്‍: ഇരുപതാം ചരമ വാര്‍ഷികാനുസ്മരണം ശനിയാഴ്ച

image ആലപ്പുഴ: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സുറിയാനി ഭാഷാ പണ്ഡിതനുമായിരുന്ന
ഫാ. ഗ്രിഗറി കരിക്കംപള്ളിലിന്റെ (1902 - 1994) ഇരുപതാം ചരമവാര്‍ഷികാനുസ്മരണം 2014 ജൂലൈ അഞ്ചിനു ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയത്തില്‍ സംഘടിപ്പിക്കും.
ദിവ്യബലി, ഒപ്പീസ് തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം പാരീഷ് ഹാളില്‍ അനുസ്മരണ സമ്മേളനവും സ്‌നേഹവിരുന്നും നടത്തും.

സുറിയാനി ഭാഷയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ ചങ്ങനാശേരി എസ്.ബി.കോളജിലെ സുറിയാനി പ്രൊഫസറും കേരള സര്‍വകലാശാല സിറിയക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനുമായിരുന്നു.
എസ്.ബി. കോളജിലെ ബര്‍സാറായുള്ള സേവനം നിത്യസ്മരണീയമാണ്. ബിഷപ് മാര്‍
ജയിംസ് കാളാശേരിയുടെ സെക്രട്ടറിയായും ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടിന്റെ കുമ്പസാരക്കാരനായും വളരെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഔസേപ്പ് കളീക്കപ്പറമ്പിലിന്റേയും മറിയാമ്മയുടേയും മൂന്നാമത്തെ മകനായി 1902 ഫെബ്രുവരി 22-ന് ജനിച്ച ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ 1931 ഡിസംബര്‍ 19-ന് പൗരോഹിത്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1994 ജൂലൈ അഞ്ചിന് നിര്യാതനായ ഫാ.ഗ്രിഗറി കരിക്കംപള്ളിലിനെ പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ
ദേവാലയത്തിന്റെ സെമിത്തേരി ചാപ്പലില്‍ പ്രത്യേകമായി തയാറാക്കിയ കല്ലറയിലാണ് സംസ്‌ക്കരിച്ചിട്ടുള്ളത്.

കരിക്കംപള്ളില്‍ കുടുംബമാണ് അനുസ്മരണ സമ്മേളന സംഘാടകര്‍.