Breaking News

Trending right now:
Description
 
Jul 01, 2014

"വിഷയമൊന്നുമില്ലല്ലോ" എന്നനഴ്‌സിന്റെ ചോദ്യം നെടുമ്പാശേരി എയര്‍പോര്‍ട്ട്‌ അധികൃതര്‍ തെറ്റുധരിച്ചോ..? ചോദ്യം ചെയ്യല്‍ തുടരുന്നു

image

ദില്ലി: ബോംബ്‌ ഭീഷണിയെ തുടര്‍ന്നു എയര്‍ലൈന്‍സ്‌ വിമാനം അടിയന്തരമായി ബാംഗ്ലൂരില്‍ ഇറക്കാന്‍ ഇടയായ സംഭവത്തില്‍ നഴ്‌സിനെയും സുഹൃത്തിനെയും പോലീസ്‌ ചോദ്യം ചെയ്‌തുവരുന്നു. 

വിമാനത്തില്‍ യാത്ര ചെയ്‌തിരുന്ന നഴ്‌സിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചുവെങ്കിലും നെടുമ്പാശേരിയിലേക്ക്‌ ഫോണ്‍ ചെയ്‌ത നഴ്‌സായ യുവാവിനോടുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്‌. ഇന്നലെ രാത്രി 8.40ന്‌ പുറപ്പെട്ട എയര്‍ലൈന്‍സ്‌ വിമാനം ബോംബ്‌ ഭീഷണിയെ തുടര്‍ന്നാണ്‌ ബാംഗ്ലൂരില്‍ അടിയന്തരമായി ഇറക്കി യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചത്‌.
വിമാനം പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന്‌ യുവതി അമ്മയ്‌ക്ക്‌ വിമാനം ലേറ്റാണെന്നു മെസേജ്‌ ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്ന്‌ യുവതിയുടെ അമ്മ ദില്ലിയിലെ സുഹൃത്തായ പ്രതീഷെന്ന നഴ്‌സായ യുവാവിനോട്‌ വിവരം തിരക്കാന്‍ അവശ്യപ്പെട്ടത്‌. നെടുമ്പാശേരിയിലെ ബോംബ്‌ ഭിഷണിയെ തുടര്‍ന്നാണ്‌ വിമാനം താമസിക്കുന്നതെന്ന യുവതിയുടെ അമ്മയുടെ വാക്കുകള്‍ സത്യമാണോയെന്നു മാത്രമേ യുവാവ്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിളിച്ചന്വേഷിച്ചൊള്ളുവെന്നു യുവതി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. താനും സുഹൃത്തും തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നു യുവതി വ്യക്തമാക്കി. യുവാവിനെ ദില്ലി പോലീസ്‌ ഇന്നു രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിയും തുടരുകയാണ്‌.

യുവാവിനെക്കുറിച്ച്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ കൂടുതല്‍ ശക്തമായി അന്വേഷിക്കുന്നുന്നുണ്ട്‌. യുവാവിനെതിരെ കേസ്‌ നെടുമ്പാശേരിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.