Breaking News

Trending right now:
Description
 
Jun 30, 2014

ഫൊക്കാന കണ്‍വൻഷൻ നർമൊൽസവമാക്കാ​ൻ ചിരിയരങ്ങ്‌​

Johnson Punchakkonam
image

ഷിക്കാഗോ: ഫൊക്കാന കണ്‍വൻഷനിൽ പുതുമ നിറഞ്ഞ പരിപാടികളുമായി മുന്നേറുന്ന ഏറ്റവും ആകര്‍ഷണീയമായ പരിപാടികളിലൊന്നാണ്‌ ചിരിയരങ്ങ്‌. 2014 ജൂലൈ 4.5,6 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന ഫൊക്കാന കണ്‍വൻഷനിൽ ചിരിയരങ്ങിനു നേതൃത്വം നല്‍കുന്നത്‌ വർഗീസ് പോത്താനിക്കാട് (ചെയർമാൻ), ജോസ് പന്തള (കോ-ചെയർമാൻ), ഡോക്റ്റർ റോയ് തോമസ്‌(കോ- ഓർഡിനെറ്റർ) എന്നിവർ നേതൃത്വം നല്കും. ഇവരോടോപ്പം സിനിമാ, കലാ, മാധ്യമ രംഗത്ത് പ്രശോഭിക്കുന്ന തമ്പി ആന്റണി, ശിവൻ മുഹമ്മ, ജയൻ മുളങ്ങാട് തുടങ്ങിയ സാഹിത്യകാരന്മാരേയും, സാംസ്‌കാരിക നേതാക്കളേയും അണിനിരത്തി അരങ്ങേറുന്ന ചിരിയരങ്ങ്‌ ഫൊക്കാന കണ്‍വൻഷനിൽ സുപ്രധാനമായ പരിപാടികളിൽ ഒന്നായി മാറും.

കൂടുതൽ വിവരങ്ങൾക്ക്:
വർഗീസ്  പോ ത്താനിക്കാട്( ചെയർമാൻ): 917-488-2590
ജോസ് പന്തള (കോ-ചെയർമാൻ), 847-972-8058