Breaking News

Trending right now:
Description
 
Jun 30, 2014

MAV ലോകകപ്പ്‌ പ്രവചന മത്സരം

Vinod Mathai
image
മെൽബണ്‍ :- മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) MASTAX Narre Warren-നുമായി  ചേർന്ന് 2014 ഫിഫ ലോകകപ്പ്‌ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. MAVയുടെ വെബ്സൈറ്റിലോ  (www.mavaustralia.com.au) ഫേസ്ബുക്ക്‌ പേജിലോ (www.facebook.com/malayaleevictoria) കൊടുത്തിരിക്കുന്ന ലിങ്കിൽ വിജയിക്കുന്ന ടീമിന്റെ പേരും, ഫൈനലിൽ ലഭിക്കാൻ സാധ്യത ഉള്ള ഗോളുകളും നൽകി മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്കും, വിജയിക്കുന്നവർക്കും 2014 TAX Return കുറഞ്ഞ നിരക്കിൽ ചെയ്യുവാൻ ഉള്ള അവസരം MASTAX Narre Warren നൽകുന്നു. വിജയികളെ ലോകകപ്പ്‌ ഫൈനലിന് ശേഷം പ്രഖ്യാപിക്കും. ഓസ്ട്രേലിയയിൽ ഉള്ള ഇതു മലയാളികൾക്കും പ്രവചന മത്സരത്തിൽ പങ്കെടുക്കാം. പ്രവചന മത്സരത്തിനു മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  
ലോകകപ്പിന് മുന്നോടിയായി മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ നടത്തിയ സെവൻസ് സോക്കർ ടൂർണമെന്റ് വാൻ വിജയം ആയിരുന്നു. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ ടീമുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു