Breaking News

Trending right now:
Description
 
Jun 30, 2014

സൈന സൂപ്പര്‍; കിരീടം സ്വന്തമാക്കി

image ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ വനിതാ സിംഗിള്‍സ്‌ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്‌. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മാരിനെയാണ്‌ സൈന കീഴടക്കിയത്‌ ( സ്‌കോര്‍: 21-18, 21-11.). സീസണില്‍ സൈനയുടെ രണ്ടാം കിരീടമാണ്‌. ഇന്നലെ കരോലിന മാരിനെതിരായ ഫൈനലില്‍ സൈന തുടക്കം മുതല്‍ ആധിപത്യം നേടിയിരുന്നു. മത്സരം 43 മിനിട്ട്‌ നീണ്ടുനിന്നു. സൈനയ്‌ക്ക്‌ 33 ലക്ഷം രൂപയോളം (ഏഴരലക്ഷം ഡോളര്‍) സമ്മാനമായി ലഭിക്കും. രണ്ടു വര്‍ഷത്തിനിടെ സൈന നേടുന്ന ആദ്യ സൂപ്പര്‍ സീരീസ്‌ കിരീടമാണിത്‌. ലോക രണ്ടാം നമ്പര്‍ താരവും ഒന്നാം സീഡുമായ ചൈനയുടെ ഷിസിയന്‍ വാംഗിനെ അട്ടിമറിച്ചാണ്‌ ആറാം സീഡായ സൈന ഫൈനലില്‍ കടന്നത്‌. 20 മാസത്തിനിടെ സൈനയുടെ ആദ്യ സൂപ്പര്‍ സീരീസ്‌ ഫൈനലായിരുന്നു ഇത്‌. അതേസമയം, കരോലിനയുടെ ആദ്യ സൂപ്പര്‍ സീരീസ്‌ ഫൈനലാണിത്‌. സെമിയില്‍ ജാപ്പനീസ്‌ താരം യുയി ഹാഷിമോട്ടോയെ പരാജയപ്പെടുത്തിയാണ്‌ സ്‌പാനിഷ്‌ താരം ഫൈനല്‍ ബര്‍ത്ത്‌ നേടിയത്‌. ഇന്ത്യന്‍ താരം പി.വി. സിന്ധുവിനെയാണ്‌ കരോലിന ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്‌.