Breaking News

Trending right now:
Description
 
Jun 29, 2014

നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശാ ആഗസ്റ്റ്‌ 1, 2 തീയതികളില്‍

Johnson Punchakkonam
image

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിൽപെട്ട നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയ്ക്കുവേണ്ടി പുതുതായി നിര്‍മ്മിച്ച ദേവാലയന്റെ കൂദാശാകര്‍മം ആഗസ്റ്റ്‌ മാസം 1, 2 (വെള്ളി ശനി) തീയതികളില്‍ നടത്തപ്പെടുന്നു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സഹകാര്‍മികത്വം വഹിക്കും.

1- ാം തീയതി വെള്ളിയാഴ്ച വൈകിട്ടു 5.00 നു ബഹുമാപ്പെട്ട മെത്രപൊലീത്താമാര്‍ക്ക് സ്വീകരണവും, 6 മണിക്ക് സന്ധ്യാമസ്കാരവും, 7 മണിക്ക് വിശുദ്ധ കൂദാശയുടെ ഒന്നാം ഭാഗവും, നടത്തപ്പെടും.

2 ാം തീയതി രാവിലെ 7:30 നു പ്രഭാതമസ്കാരവും 8 മണിക്ക് കൂദാശയുടെ രണ്ടാം ഭാഗവും 10 മണിക്ക് വി. കുര്‍ബായും നടത്തപ്പെടും. ദേശീയ പാതക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഈ ദേവാലയം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു മുതൽകൂട്ടാണ്.

കൂടുതൽ വിവരങ്ങൾക്ക് 

ഫാ മാത്യു  നൈനാൻ  (വികാരി) 9446963444