Breaking News

Trending right now:
Description
 
Jun 29, 2014

ഇറാഖിലെ ഇന്ത്യക്കാ​രെ സഹായിക്കാന്‍ അബു ജോർജ് ഇറാഖിലെത്തി​

Johnson Punchakkonam
image

തിക്രിത്. ഇറാഖിലെ ആഭ്യന്തരയുദ്ധം മൂലം ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ മലയാളി IFS ഉദ്യോഗസ്ഥനായ അബു മാത്തൻ ജോർജ് ഇറാഖിലെത്തി. കലാപ ബാധിത മേഘലകളിൽ സന്നദ്ധ സേവനം നടത്താൻ താല്പര്യമുള്ള ഉദ്ധ്യോഗസ്ഥർ ഉടൻ ഇറാഖിലെത്തെണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം സ്വീകരിച്ചാണ് അബു ഇറാഖിലെത്തിയത്.

വേദശാസ്ത്രക്ജനും മലങ്കര ഓർത്തോഡോക്സ് സഭയുടെ വൈദീക സെമിനാരി പ്രിൻസിപ്പലുമായിരുന്ന ഫാ. ഡോക്ടർ കെ എം ജോർജിന്റെയും കോട്ടയം എം ഡി സ്കൂൾ അധ്യാപിക യായിരുന്ന മറിയം ജോർജിന്റെയും മകനാണ് അബു മാത്തൻ ജോർജ്. ഈജിപ്റ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ അബു ഇന്നലെ ഇറാഖിലെത്തി.

2009 ബാച്ചിൽ IFS ഉദ്യോഗസ്ഥനായ അബു ഈജിപ്റ്റ്‌ തലസ്ഥാനമായ കെയ്റോയിലെ ഇന്ത്യൻ എംബസിയിൽ പ്രസ് ഇൻഫോർമേഷൻ സെക്രട്ടറിയായി സേവനം അനുഷ്ടിക്കുന്നു.

ഇറാഖിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുടുങ്ങിയവരെ സഹായിക്കാന്‍ ഇറാഖില്‍ മൂന്നു ക്യാംപുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. ഇന്ത്യക്കാരെ സഹായിക്കാന്‍ നജഫില്‍ മൂന്നു നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. 009647716511190, 00964771651181, 00964771651179 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാഖിലെ നഴ്സുമാര്‍ ആശങ്കയിലാണ്. തിക്രിത്തില്‍ പുതിയ സംഘര്‍ഷം നടക്കുകയാണ്. 46 ഇന്ത്യക്കാര്‍ കഴിയുന്ന ആശുപത്രി വളപ്പില്‍ സ്ഫോടനം നടന്നുവെന്ന് വാര്‍ത്ത ശരിയല്ല. ആശുപത്രിക്ക് മാറിയാണ് സ്ഫോടനം നടന്നത്. ഇന്ത്യന്‍ സ്ഥാനപതി നഴ്സുമാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, തിക്രത്തില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം പറക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ യുദ്ധവിമാനം ഇതുവരെ വെടിയുതിര്‍ത്തിട്ടില്ല. ഇറാഖിലെ യുഎസ് സൈന്യത്തിന് സുരക്ഷ ഒരുക്കുന്നതിനാണ് വിമാനം അയച്ചതെന്ന് യുഎസ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര സംഘർഷം തുടരുന്ന ഇറാക്കിൽ കുടുങ്ങിയ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പേർഷ്യൻ ഗൾഫ് തീരത്ത് ഇന്ത്യ യുദ്ധക്കപ്പൽ വിന്യസിച്ചു. ഐ.എൻ.എസ് മൈസൂർ എന്ന കപ്പലാണ് വിന്യസിച്ചിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിൽക്കാൻ നാവികസേന നിർദ്ദേശം നൽകിയിട്ടുണ്ട്.

 അടിയന്തര സാഹചര്യത്തിൽ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയാണ് കപ്പലുകളുടെ ദൗത്യം. വ്യോമസേനയുടെ സി 17,​ സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങളും തയ്യാറാക്കി നിറുത്തിയിട്ടുണ്ട്.തിരിച്ചുവരാൻ സന്നദ്ധത പ്രകടിപ്പിച്ച 36 ഇന്ത്യാക്കാരെയാണ് ഇതിനിടെ ഒഴിപ്പിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കപ്പൽ ഗൾഫ് തീരത്ത് തങ്ങും. മറ്റൊരു യുദ്ധക്കപ്പലായ ഐ.എൻ.എസ് തർകാഷ് ഏദൻ തീരത്തും വിന്യസിച്ചിട്ടുണ്ട്. ഇറാക്കിലെ വിവിധ പ്രദേശങ്ങളിലായി പതിനായിരത്തോളം ഇന്ത്യാക്കാരുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവരിൽ എല്ലാവരും തന്നെ ഐ.എസ്.ഐ.എസ് തീവ്രവാദികൾ നടത്തുന്ന ആഭ്യന്തര സംഘർഷത്തിന്റെ ദുരിതം അനുഭവിക്കുന്നവരല്ല.