Breaking News

Trending right now:
Description
 
Jun 28, 2014

ഈസ്‌റ്റ്‌ ഹാമില്‍ കേരള കാര്‍ണിവല്‍ ജൂലൈ അഞ്ചിന്‌

Jaison George
image മലയാളീ അസോസിയേഷൻ ഓഫ് ദി യുകെ) -യും KCA (കേരളാ കത്തോലിക് അസോസിയേഷൻ ഓഫ് ദി യുകെ) -യും സംയുക്തമായി ലണ്ടനിലെ മറ്റു മലയാളീ അസോസിയേഷനുകളുടെ സഹകരണത്തോടുകൂടി ഈ വരുന്ന ജൂലൈ 5 ശനിയാഴ്ച്ച ലണ്ടനിലെ ഈസ്റ്റ് ഹാമിൽ വച്ച് സംഘടിപ്പിക്കുന്ന കേരള കാർണിവൽ 2014 -ന്റ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

യുകെയിൽ ഉടനീളം മലയാളീ അസോസിയേഷനുകൾ വിഘടിച്ചു ചെറു കഷണങ്ങൾ ആയി മാറുന്ന ഈ കാലഘട്ടത്തിൽ ഒരുമയുടെ പുതിയ ഒരു സന്ദേശവുമായാണ് കേരള കാർണിവൽ സംഘടിക്കപ്പ്ടുന്നത് . ഏതെങ്കിലും പ്രദേശത്തിന്റെയോ ദേശത്തിന്റെയോ മാത്രം പ്രതിനിധികളാകാതെ മലയാളീകളെല്ലാം ഒന്നാണ് എന്ന വികാരമാണ് കേരള കാർണിവൽ 2014 ഉയർത്തിപ്പിടിക്കുന്നത് 

കേരള കാർണിവൽ 2014 -ൽ കേരള തനിമയുള്ള വിഭവങ്ങൾ ഒരുക്കിയ ഫുഡ് സ്റ്റാളുകൾ ,കുട്ടികളുടെ സൗഹൃദ ക്രിക്കറ്റ് മത്സരം,മറ്റു സൗഹൃദ കായിക മത്സരങ്ങൾ, ഡാൻസും നാടൻ പാട്ടും കോമഡി സ്കിറ്റും, നാടൻ ഭക്ഷണവും മറ്റു കലാപരിപാടികളും ആകെ മൊത്തത്തിൽ ഒരു മലയാളീ സംഗമം ഇതാണ് ജൂലൈ 5-ന് ഈസ്റ്റ് ഹാമിൽ നടക്കുന്നത് .MAUK (മലയാളീ അസോസിയേഷൻ ഓഫ് ദി യുകെ) -യും KCA (കേരളാ കത്തോലിക് അസോസിയേഷൻ ഓഫ് ദി യുകെ) -യും സംയുക്തമായി ലണ്ടനിലെ മറ്റു മലയാളീ അസോസിയേഷനുകളുടെ സഹകരണത്തോടുകൂടിയാണ് ഈ മലയാളീ സംഗമം അണിയിച്ചൊരുക്കുന്നത് . ലണ്ടനിലും സമീപപ്രദേശങ്ങളിലും ഉള്ള മലയാളികൾക്ക് ഒത്തു ചേരുവാനും സംവേദിക്കാനും രുചികരമായ നാടൻ ഭക്ഷണം ആസ്വദിക്കാനുമുള്ള ഉള്ള വേദി ഒരുങ്ങുകുകയാണ് കേരള കാർണിവലിലൂടെ.ക്രോയ്ടോൻ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി മഞ്ജു ഷാഹുലിന് സ്വീകരണവും ഈ കാർണിവലിൽ ഒരുക്കിയിട്ടുണ്ട് 

തിരക്കേറിയ പ്രവാസി ജീവിതത്തിൽ നാടിന്റ് ഓർമ്മകൾ അയവിറക്കി നാടൻ ഭക്ഷണവും സംഗീതവും കലയുമെല്ലാം ആസ്വദിക്കാനും 
ലണ്ടനിലും പരിസരങ്ങളിലുമുള്ള എല്ലാ മലയാളികളെയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. പ്രവേശനം പൂർണ്ണമായും സൗജന്യം .

ഏതെങ്കിലും മലയാളീ അസോസിയേഷനോ സംഘടനകളോ ഈ സംരംഭത്തിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലൊ കലാ പരിപാടികൾ അവതരിപ്പിക്കാനോ, സ്ടാളുകൾ ഇടുവാൻ വേണ്ടിയോ താല്പര്യപ്പെടുന്നുണ്ടെങ്കിൽ താഴെ പറയുന്ന ആളുകളുമായി ബന്ധപ്പെടുക

Dany: 07985 207 063, Shajan : 07956 808 336, Jaison : 07584 704 147, Sudheer : 07765 865 904 

Venue: FLANDERS FIELD PARK 

Date : 5th ജൂലൈ, 1pm മുതൽ 7pm വരെ