Breaking News

Trending right now:
Description
 
Jun 28, 2014

അബുദാബി ചേംബറിലേക്ക്‌ വീണ്ടും യൂസഫലി

image അബുദാബി ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായി മലയാളിയും ലുലു ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടറുമായ എം.എ. യൂസഫലിയെ തിരഞ്ഞെടുത്തു. ഇത്‌ മൂന്നാം തവണയാണ്‌ യൂസഫലിയെ തിരഞ്ഞെടുക്കുന്നത്‌. മത്സരിച്ച വിദേശികളില്‍ ഏറ്റവും കൂടുതല്‍ വോട്ടും (1721) അദ്ദേഹത്തിനു ലഭിച്ചു. വിദേശികള്‍ക്കായി സംവരണം ചെയ്‌ത രണ്ടു സീറ്റുകളില്‍ ഒന്നിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനെന്ന പ്രത്യേകതയുമുണ്ട്‌. പാക്കിസ്ഥാന്‍ സ്വദേശിയായ സമാന്‍ സുറൂറാണ്‌ വിദേശികള്‍ക്കായുള്ള രണ്ടാമത്തെ സീറ്റില്‍ ജയിച്ചത്‌. ഇവരെ കൂടാതെ 13 പേരെകൂടി തിരഞ്ഞെടുത്തു. 63 സ്വദേശികളും ഒമ്പതു വിദേശികളുമായിരുന്നു മത്സരരംഗത്ത്‌ ഉണ്ടായിരുന്നത്‌. നാലു വര്‍ഷമാണു ഡയറക്ടര്‍മാരുടെ കാലാവധി. യുഎഇയില്‍ 77,300 കോടി ഡോളര്‍ നിക്ഷേപ മൂലധനമുള്ള അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള അബുദാബി ചേംബര്‍ ഗവണ്‍മെന്റിനും വാണിജ്യ സമൂഹത്തിനുമിടയില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌.