Breaking News

Trending right now:
Description
 
Jun 27, 2014

36.3 മെഗാപിക്‌സല്‍ സെന്‍സറുമായി നിക്കോണ്‍ ഡി810 കാമറ

image
നിക്കോണ്‍ കോര്‍പ്പറേഷന്റെ ഏറ്റവും നൂതനമായ ഡിജിറ്റല്‍ എസ്‌എല്‍ആര്‍ കാമറ ഡി810 പുറത്തിറങ്ങി. ഫുള്‍ ഫ്രെയിം ഫോര്‍മാറ്റിലുള്ള ഈ മോഡല്‍ ഉയര്‍ന്ന നിലവാരമുള്ള ഹൈ ഡെഫനിഷന്‍ ചിത്രങ്ങളും വീഡിയോയും എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാരെ സഹായിക്കുന്നു. 36.3 മെഗാപിക്‌സല്‍ സെന്‍സറും മികച്ച ഐഎസ്‌ഒ റേഞ്ചുമുള്ള ഈ മോഡലില്‍ മിഴിവാര്‍ന്ന ചിത്രങ്ങളെടുക്കുന്നതിന്‌ പുറമേ ഫുള്‍ എച്ച്‌ഡി 1080 പിക്‌സല്‍ വീഡിയോ, സെക്കന്റില്‍ 60 ഫ്രെയ്‌മുകള്‍ എന്ന നിരക്കില്‍ ചിത്രീകരിക്കാം.

ഉയര്‍ന്ന നിലവാരമുള്ള നിക്കോര്‍ ലെന്‍സുപയോഗിക്കുന്ന ഡി810-ല്‍ എച്ച്‌ഡിഎംഐ ഔട്ട്‌പുട്ടുപയോഗിച്ച്‌ കാമറയ്‌ക്ക്‌ പുറത്തുള്ള റിക്കോര്‍ഡറിലേക്ക്‌ വീഡിയോ നേരിട്ട്‌ റിക്കോര്‍ഡ്‌ ചെയ്യാനും സാധിക്കുന്നു. സ്റ്റേജോ സ്റ്റുഡിയോയോ പുറത്തെ ലൊക്കേഷനുകളോ എവിടെയായാലും ആ സാഹചര്യങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ സ്വയം ക്രമീകരിച്ച്‌ ഏറ്റവും മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ നല്‍കുന്ന കാമറയാണ്‌ നിക്കോണ്‍ ഡി810.

ബാഹ്യശബ്‌ദങ്ങള്‍ പരമാവധി കുറച്ച്‌, മികച്ച ശബ്‌ദഗുണത്തോടെ സംഭാഷണങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന തരത്തില്‍ സജ്ജീകരിച്ച സ്റ്റീരിയോ മൈക്രോഫോണ്‍ ഡി810-ന്റെ മറ്റൊരു പ്രത്യേകതയാണ്‌. ജൂലൈ അവസാനത്തോടെ ഇന്ത്യ മുഴുവനും പുതിയ നിക്കോണ്‍ ഡി810 ലഭ്യമാകുമെന്ന്‌ നിക്കോണ്‍ അറിയിച്ചു.