Breaking News

Trending right now:
Description
 
Jun 27, 2014

ബ്രിസ്‌ബെയിനില്‍ തുമ്പേച്ചിറയിലച്ചന്റെ ധ്യാനം ജൂണ്‍ 27, 28, 29 തീയതികളില്‍

Tom Joseph Vattakkanayil
image
പ്രശസ്‌ത ധ്യാനഗുരുവും ഗാനരചയിതാവും വചനപ്രഘോഷകനുമായ ഫാദര്‍ ഷാജി തുമ്പേച്ചിറയിലച്ചന്‍ നയിക്കുന്ന ധ്യാനം ജൂണ്‍ 27, 28, 29 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ അനേര്‍ലി മേരി ഇമ്മാക്കുലേറ്റ്‌ പള്ളിയില്‍വെച്ച്‌്‌ നടത്തപ്പെടുന്നു. ജൂലൈ 5 ശനിയാഴ്‌ച നടത്തപ്പെടുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാളിനോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന ഈ ഒരുക്കധ്യാനത്തിലേയ്‌ക്ക്‌ എല്ലാവരേയും ക്ഷണിക്കുന്നതായി സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്മ്യൂണിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ധ്യാനം ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 5 മണി വരെയായിരിക്കും ധ്യാനം. ഈ ദിവസങ്ങളില്‍ ഫാദര്‍ ഷാജി തുമ്പേച്ചിറയിലച്ചന്‍്‌റെ നേതൃത്വത്തില്‍ ആഘോഷമായ ദിവ്യബലി, ആരാധന, കുമ്പസാരം, വചനപ്രഘോണം, സ്‌പിരിച്യുല്‍ ഷെയറിംഗ്‌ തുടങ്ങിയ ആത്മീയ വിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്‌.
Address
Mary Immaculate Church
616, Ipswitch Road
Annerly