Breaking News

Trending right now:
Description
 
Jun 27, 2014

ഉത്തമ സന്യാസിമാര്‍ സമൂഹത്തിന് ആത്മീയ ഊര്‍ജ്ജ സ്രോതസ് - പരിശുദ്ധ കാതോലിക്കാ ബാവാ

Johnson Punchakkonam
image മലങ്കര സഭയിൽ ആശ്രമങ്ങള്‍ അനവധി ഉണ്ടെങ്കിലും യഥാര്‍ത്ഥ സന്യാസിമാര്‍ കുറവാണെന്നും, ധനവാന്മാരുണ്ടെങ്കിലും ധന്യരായവര്‍ കുറവാണെന്നും സമ്പന്നരുണ്ടെങ്കിലും, സന്തുഷ്ടരായവര്‍ കുറവാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ഉത്തമ സന്യാസിമാര്‍ ആത്മീയ ഊര്‍ജ്ജ സ്രോതസാണെന്നും പരിശുദ്ധ ബാവാ പറഞ്ഞു.

കാലം ചെയ്ത പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയബാവായുടെ മുപ്പതാം അടിയന്തരത്തോടുബന്ധിച്ച് ദേവലോകം അരമനയിൽ അനുസ്മരണ സന്ദേശം നല്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ . പരിശുദ്ധ വലിയ ബാവായുടെ ജീവിതം യഥാര്‍ത്ഥ സന്യാസജീവിതത്തിലൂടെ ധന്യതയും സന്തുഷ്ടിയും കൈവരിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു. പ്രഭാതനമസ്ക്കാരം, വി. മൂന്നിന്മേല്‍ കുര്‍ബ്ബാന, ധൂപപ്രാര്‍ത്ഥ എന്നിവയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവായും കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ. യൂഹാാന്‍ മാര്‍ ക്രിസോസ്റമോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്താമാരും കാര്‍മ്മികത്വം വഹിച്ചു. വലിയബാവായെ ശുശ്രൂഷിച്ച ഡോ. ബാബു ചാക്കോ, ഡോ. മാത്യൂ തോമസ്, ഫാ. എല്‍ദോ ഏലിയാസ്, ഫാ. ലിജോ സാമുവേല്‍ തുടങ്ങിയവര്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ഉപഹാരം നല്‍കി. ഫാ. ജോര്‍ജ്ജ് തോമസ് പോത്താനിക്കല്‍ വരച്ച വലിയബാവായുടെ ഛായാചിത്രം പരിശുദ്ധ കാതോലിക്കാ ബാവാ അനാച്ഛാദം ചെയ്തു.