Breaking News

Trending right now:
Description
 
Jun 27, 2014

കുട്ടിപ്പട്ടാളത്തിന്‌ മുട്ടദോശ

image വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്നാല്‍ എന്തു കൊടുക്കും എന്നു കരുതുന്ന അമ്മമാര്‍ക്ക്‌ ഒരു എളുപ്പവിദ്യ. ദോശമാവും മുട്ടയും ചേര്‍ന്നാല്‍ ഞൊടിയിടയില്‍ മുട്ടദോശ റെഡി. സ്‌കൂളില്‍ ടിഫിനോ സ്‌നാക്‌ബ്രേക്കിനോ കഴിക്കാനും ഇത്‌ നല്ലത്‌. കാണാന്‍ നല്ല ഭംഗിയാണ്‌ എന്നതാണ്‌ മുട്ടദോശയുടെ ഏറ്റവും വലിയ പ്രത്യേകത.

ഉഴുന്നും അരിയും ചേര്‍ത്തരച്ച മാവ്‌ ചൂടായ ദോശക്കല്ലിലോ പരന്ന തവയിലോ കോരിയൊഴിക്കുക. ഉണ്ണി പൊട്ടിപ്പോകാതെ അതിനുമുകളിലേയ്‌ക്ക്‌ മുട്ട പൊട്ടിച്ചൊഴിക്കുക. വെന്തുകഴിഞ്ഞാല്‍ മുട്ടദോശ റെഡി. ഒരുനേരം കുട്ടികള്‍ക്ക്‌ ഒന്നിലധികം മുട്ട വേണ്ട എന്നതിനാല്‍ ദോശയുടെ വലിപ്പത്തിലും കനത്തിനും വ്യത്യാസം വരുത്താം.

 കനംകൂടുന്നത്‌ അനുസരിച്ച്‌ ദോശ വേവാന്‍ സമയമെടുക്കും എന്നതും ഓര്‍ക്കുക. ചമ്മന്തിയോ മറ്റു കറികളോ കൂട്ടിക്കഴിക്കാം. വേണമെങ്കില്‍ മുട്ടയുടെ പുറത്തും അല്‍പ്പം ഉപ്പും കുരുമുളകും ആകാം.