Breaking News

Trending right now:
Description
 
Jun 27, 2014

തീവ്രവാദികള്‍ തട്ടിയെടുത്ത കുട്ടികളെ വിട്ടുനല്‍കിയാല്‍ കന്യകാത്വം നല്‍കാമെന്ന്‌ പോപ്‌ഗായിക

image ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ വിട്ടു നല്‌കിയാല്‍ പകരം തന്റെ കന്യകാത്വം തീവ്രവാദികള്‍ക്കായി നല്‍കാമെന്ന വാഗ്‌ദാനവുമായി നൈജീരിയന്‍ പോപ്‌ ഗായിക അഡോക്കി രംഗത്ത്‌. ഒരു ചാനലിലൂടെയാണ്‌ ഗായിക അഡോക്കി ഇത്തരമൊരു വാഗ്‌ദാന പ്രഖ്യാപനം നടത്തിയത്‌. ദൈവത്തെയോര്‍ത്ത്‌ അവരെ വിട്ടയയ്‌ക്കൂ. പകരം ഞാന്‍ നിങ്ങളുടെ സങ്കേതത്തിലേക്ക്‌ വരാം. നിങ്ങള്‍ക്ക്‌ എന്നെ എന്തുവേണമെങ്കിലും ചെയ്യാം-ഗായിക പറയുന്നു. 23 കാരിയായ താന്‍ ഇതിന്‌ മുമ്പും പല പുരുഷന്‍മാരെയും കണ്ടിട്ടുണ്ട്‌. എന്നാല്‍ കുട്ടികളങ്ങനെയല്ലെന്നു അഡോക്കി തീവ്രവാദികളോടായി വ്യക്തമാക്കി. തീവ്രവാദികള്‍ തട്ടിയെടുത്ത കുട്ടികള്‍ 10 മുതല്‍ 12 വയസ്‌ വരെ മാത്രം പ്രായമുള്ളവരാണ്‌. ഇവരില്‍ ചിലരെ തീവ്രവാദികള്‍ മോചിപ്പിച്ചെങ്കിലും ഭൂരിഭാഗം കുട്ടികളെക്കുറിച്ചും വിവരങ്ങള്‍ ഒന്നും തന്നെയില്ല. അതേസമയം പ്രശസ്‌തിക്കുവേണ്ടിയാണ്‌ പോപ്‌ ഗായികയുള്ള ഇത്തരമൊരു വാഗ്‌ദാനമെന്ന്‌ ഇതിനോടകം പലരും വിമര്‍ശിച്ചുകഴിഞ്ഞു.