Breaking News

Trending right now:
Description
 
Jun 25, 2014

മലയാളി അസോസിയേഷന്‍ ടൗണ്‍സ്‌വില്ലില്‍ കറിനൈറ്റ്‌ സംഘടിപ്പിച്ചു

George Thomas
image
ടൗണ്‍സ്‌വില്‍ ഹോസ്‌പിറ്റല്‍ ചില്‍ഡ്രന്‍സ്‌ വാര്‍ഡിലേയ്‌ക്കുള്ള ഫണ്ട്‌ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കറിനൈറ്റ്‌ വിവിധ പരിപാടികളോടുകൂടി നടത്തപ്പെട്ടു. കേരളത്തിന്റെ തനതുകലാരൂപങ്ങളായ തിരുവാതിര, ഭരതനാട്യം, ബോളിവുഡ്‌ ഡാന്‍സ്‌ ടൗണ്‍സ്‌ വില്‍ കോമിക്‌സിന്റെ സിനിമാറ്റിക്‌ പ്രോഗ്രാം തുടങ്ങിയവ പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ടു. 

മലയാളികളുടെ ഊര്‍ജസ്വലത ആസ്‌ട്രേലിയയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടാണെന്ന്‌ ക്വീന്‍സ്‌ ലാന്‍ഡ്‌ സ്‌റ്റേറ്റ്‌ മിനിസ്‌റ്റര്‍ ഡേവിഡ്‌ ക്രിസ ഫുള്ളി അഭിപ്രായപ്പെട്ടു. ടൗണ്‍സ്‌ വില്‍ മേയര്‍ ജന്നി ഹില്‍, എം.പി. ഈവര്‍ ജോണ്‍സ്‌ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. 

മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ടൗണ്‍സ്‌വില്ലിലെ എല്ലാ ഇന്ത്യാക്കാരേയും അണിനിരത്തി ഇന്ത്യാ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 25-ാം തിയതി നടത്തുവാന്‍ തീരുമാനിച്ചു. പ്രസിഡന്റ്‌ ബിജു അക്കാംപറമ്പിലിന്റെ നേതൃത്വത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ബിനു കെ ജേക്കബ്‌, സെക്രട്ടറി അനില്‍ മാത്യു, ട്രഷറര്‍ തോമാച്ചന്‍, കമ്മിറ്റി അംഗങ്ങളായ കുര്യാക്കോസ്‌ തോപ്പില്‍, ഷിബു തോമസ്‌, ലൂക്കോസ്‌ കുര്യാക്കോസ്‌, ലിന്റു ടിബി, ബിന്ദു സാബു എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.