Breaking News

Trending right now:
Description
 
Jun 25, 2014

ഹാര്‍പ്‌സ്‌ ബീറ്റ്‌സ്‌ ടീം അവതരിപ്പിച്ച പഴയ ക്രിസ്‌തീയ ഗാനങ്ങള്‍ മെല്‍ബണിന്‍ തരംഗമായി

image മെല്‍ബണ്‍: കാന്‍സര്‍ രോഗികള്‍ക്ക്‌ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി മെല്‍ബണില്‍ ഹാര്‍പ്‌സ്‌ ബീറ്റ്‌സ്‌ ടീം മലയാളികള്‍ക്ക്‌ പഴയ ക്രിസ്‌തീയ ഗാനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി. മെല്‍ബണിലെ ഹാംപ്‌ടണ്‍ പാര്‍ക്ക്‌ റിവര്‍ഗം ആര്‍ട്‌സ്‌ സെന്ററില്‍ നടന്ന ചടങ്ങില്‍ ദാവീദിന്റെ കിന്നരം എന്നു പേരിട്ട ഹാര്‍പ്പ്‌ ബീറ്റ്‌സ്‌ ടീമിലെ പ്രശസ്‌തരായ പതിനഞ്ചോളം കലാകാരന്മാര്‍ പ്രശസ്‌ത കീ ബോര്‍ഡ്‌ വിദഗ്‌ധന്‍ ജോണ്‍സന്റെ നേതൃത്വം നല്‍കിയ ലൈവ്‌ ഓര്‍ക്കസ്‌ട്രയുടെ അകമ്പടിയോടുകൂടി ക്രിസ്‌തീയ ഗാനങ്ങള്‍ ആലപിച്ചു. പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ ഷിബു ഏബ്രഹാം, പ്രസാദ്‌ ഫിലിപ്പ്‌ എന്നിവരും മെല്‍ബണിലെ തെരഞ്ഞെടുക്കപ്പെട്ട ഗായിക ഗായകന്മാരുമാണ്‌ സംഗീതം ആലപിച്ചത്‌.

ലൈവ്‌ ഓര്‍ക്കസ്‌ട്രയുടെ അകമ്പടിയോടുകൂടി മലയാളികളുടെ മനസില്‍ പാടിപ്പതിഞ്ഞ പഴയ മലയാളഗാനങ്ങള്‍ വിവിധ സ്റ്റേജുകളില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ വിളിക്കുക: സ്വീന്‍ 0437318354, ടിജോ 0411818721.