Breaking News

Trending right now:
Description
 
Jun 25, 2014

ലോക്കൽ മൊബെലിറ്റി സൊലൂഷൻസ് : ലോക വിപണിയിലേക്കൊരു വാതായനം

സെബാസ്റ്റ്യൻ ആന്റണി
image മികച്ച സാങ്കേതികവിദ്യയോടെ ഓഡിയും, ബെൻസും, ബി എം ഡബ്ല്യുവും ചീറിപ്പായുന്ന നിരത്തിലൂടെ പഴയ അബംസാഡർ കാറിൽ യാത്ര ചെയ്താൽ എങ്ങനെയുണ്ടാവും? ഏതാണ്ട് ഇതുപോലെയാണ് ഇന്റെർനെറ്റിലെ യാത്രകളും. പുതു വഴികളിലൂടെ ഇന്റര്നെറ്റ് ലോകം കുതിക്കുമ്പോൾ അംബാസഡർ കാർ ഉപേക്ഷിച്ച് പൂതുസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോക വിപണിയും. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ വാങ്ങാൻ ഉപഭോക്താക്കൾ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന കാലത്ത് കാലാനുസൃത മാറ്റത്തിന് വിധേയമാകുന്നില്ലെങ്കിൽ പിന്തള്ളപ്പെടേണ്ടി വരുമെന്നാണ് റെസ്‌പോണ്‍സീവ് വെബ് ഡിസൈൻ (പ്രത്യുത്തരാത്മക വെബ് രൂപകൽപന) സംബന്ധിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഡെസ്‌ക് ടോപ് കംപ്യൂട്ടറിലും, ലാപ്‌ടോപ്പിലും നിന്ന് ഇന്റർനെറ്റിന്റെ ലോകം മൊബൈൽ ഫോണിലേക്ക് ചേക്കേറിയപ്പോൾ മൊബിലിറ്റി വെബ്‌സൈറ്റുകളിലൂടെ ലോക വിപണിയും കൈവെള്ളയിൽ വിസ്മയം തീര്‍ക്കുകയാണ്. ഏകദേശം 327 ദശലക്ഷം സെല്‍ ഫോണുകളുള്ള അമേരിക്കയിൽ 70 ശതമാനം പേരും മൊബൈൽ വെബ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ തന്നെ 45 ശതമാനം പേർ മൊബൈൽ ഫോണിലൂടെ മാത്രമാണ് ഇന്റര്‍നെറ്റ് ലോകത്തേക്ക് കടക്കുന്നത് എന്നുകൂടി അറിയുമ്പോഴാണ് വിപണിക്ക് മൊബൈല്‍ ഓപ്റ്റിമൈസ്ഡ് വെബ്‌സൈറ്റുകളുടെ ആവശ്യകത എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നത്.

2010-ൽ ഗൂഗിൾ നടത്തിയ സർവേയിൽ കണ്ടെത്തിയ കണക്കു വിവരങ്ങളൾ ഒന്നു പരിശോധിച്ചു നോക്കാം. സ്മാർട്ട്‌ ഫോണ്‍ ഉപയോക്താക്കളി ൽ 74 ശതമാനം പേര്‍ തങ്ങളുടെ ഷോപ്പിംഗിനായി സ്മാർട്ട്‌ ഫോണില്‍ തിരച്ചില്‍ നടത്തുകയാണ് ചെയ്യുന്നത്. സ്മാർട്ട്‌ ഫോണില്‍ പ്രാദേശിക വിവരങ്ങള്‍ തേടുന്നവരില്‍ 88 ശതമാനം പേരും ഒറ്റ ദിവസത്തിനുള്ളില്‍ തന്നെ ഷോപ്പിംഗ് നടത്തിയിരിക്കും. അല്ലെങ്കിൽ 10 പേരിൽ ഒമ്പതു പേരും തിരച്ചിലുകളിൽ നിന്ന് പ്രവൃത്തിയിലേക്ക് കടന്നിരിക്കും (ഉല്‍പന്നം വാങ്ങുകയോ ബിസിനസ് സ്ഥാപനത്തിൽ നേരിട്ട് എത്തുകയോ ചെയ്തിരിക്കും).

24 ശതമാനം പേര്‍ സ്മാര്‍ട് ഫോണ്‍ സേര്‍ച്ചിനെ തുടര്‍ന്ന് ഉല്‍പന്നത്തെയോ ബ്രാന്‍ഡിനെയോ മറ്റുള്ളവരോട് നിര്‍ദ്ദേശിക്കുന്നുണ്ട്. 95 ശതമാനം പേര്‍ പ്രാദേശികമായിട്ടുള്ള വിവരങ്ങളാണത്രേ തിരയുന്നത്.

എന്നാൽ വ്യാപാര ലോകം ഇതിന്റെ ആവശ്യകത മനസ്സിലാക്കി തുടങ്ങുന്നതേയുള്ളൂ. അടുത്തയിടെ നടന്ന സര്‍വേ പ്രകാരം മൊബൈ ൽ ഫോണിലൂടെ ഉപഭോക്താക്കള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ 72 ശതമാനവും കടകളിലേക്കോ സ്‌റ്റോറുകളിലേക്കോ നീളുമ്പോള്‍ ഡെസ്‌ക് ടോപ്പ് തെരച്ചിലുകളില്‍ 18 ശതമാനം മാത്രമാണത്രേ കടകളിലേക്ക് എത്തുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, 82 ശതമാനം ബിസിനസുകള്‍ക്കും മൊബൈല്‍ ഓപ്റ്റിമൈസ്ഡ് വെബ്‌സൈറ്റുകളില്ല എന്നതാണ് വാസ്തവം. അതിവേഗം കുതിച്ചു പായുന്ന യുവതലമുറയെ സംബന്ധിച്ചിടത്തോളം ഞൊടിയിടയിൽ ലഭിക്കുന്ന വിവരങ്ങളാണ് വേണ്ടത്. ഈ തിരിച്ചറിവാണ് “ലോക്കൽ മൊബിലിറ്റി സൊലൂഷന്‍സ്” എന്ന സ്ഥാപനത്തിലേക്കുള്ള ഞങ്ങളുടെ ചുവടുവയ്പായി മാറിയത്.

അടുത്തകാലം വരെ, മൊബൈലിലും ഇന്റർനെറ്റ്‌ ഉപയോഗിക്കാം എന്ന ചിന്ത കൂടാതെയാണ് വെബ്‌സൈറ്റുകൾ തയാറാക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ വിവരങ്ങൾ തിരക്കുക എന്നത് അപ്രാപ്യവുമായിരുന്നു. ഒന്നു അക്ഷരങ്ങൾ വളരെ ചെറുത്, അല്ലെങ്കില്‍ ചിത്രങ്ങള്‍ സ്‌ക്രീനിന് അനുയോജ്യമായിരിക്കില്ല, അങ്ങനെ, വിവിധങ്ങളായ പ്രശ്‌നങ്ങളാണ് മൊബൈല്‍ ഉപഭോക്കള്‍ക്ക് നേരിടേണ്ടി വരാറുണ്ടായിരുന്നത്.


ഈ പരിമിതികളെ മറികടന്നുകൊണ്ടാണ്, മൊബൈൽ മാർക്കറ്റിങ്ങിന്റെ ഏറ്റവും പുതിയ സങ്കേതങ്ങളും സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തി ഞങ്ങള്‍ ലോക്കൽ മൊബെലിറ്റി സൊലൂഷൻസ് എൽ.എൽ.സി എന്ന സമ്പൂര്‍ണ മൊബൈ ൽ മാര്‍ക്കറ്റിംഗ് കമ്പനി എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം പറയുന്നത് സ്മാർട്ട്‌ സ്ഫോണിലൂടെയോ, ടാബ്‌ലെറ്റിലൂടെയോ നടത്തുന്ന തിരച്ചിലുകളിൽ പകുതിയിലേറെയും സമീപത്തെ ഏതെങ്കിലും വ്യാപാര സ്ഥാപനത്തേയൊ കടകളെ കുറിച്ചോ ആണത്രേ. ഈ പശ്ചാത്തലത്തിൽ ബിസിനസുകാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ ഗുണകരവും സൗകര്യപ്രദവുമായ വിധത്തിലാണ് ഞങ്ങളുടെ വൈബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് തങ്ങൾ പരസ്യത്തിനായി ചെലവിടുന്ന ഡോളറിന് അനുസൃതമായി വില്‍പനയും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

മൊബൈൽ ഫോണുകള്‍ക്ക് അനുയോജ്യമായ വെബ്‌സൈറ്റുകൾ തയാറാക്കുക, ക്യു ആ ർ കോഡ് മാര്‍ക്കറ്റിംഗ്, സേർച്ച്‌ എൻജിൻ ഒപ്ടി മൈസെഷൻ , എസ് എം എസ് ടെക്‌സ്റ്റ് മെസേജ് മാര്‍ക്കറ്റിംഗ്, കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ തുടങ്ങി സമഗ്ര സേവനമാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.

ലോക്കൽ ബിസിനസിനെ സേർച്ച്‌ എഞ്ചിനുകളിലൂടെ മെച്ചപ്പെടുത്താനുള്ള ഈ ഉദ്യമത്തില്‍ ചാരിറ്റബിള്‍ സംഘടനകള്‍ക്കും പള്ളികള്‍ക്കും നിരക്ക് ഇളവുകള്‍ ഞങ്ങളുടെ പദ്ധതിയിലുണ്ട്. ആദ്യം ഓർഡർ ചെയ്യുന്ന 150 പേർക്ക് പകുതി നിരക്കിൽ തങ്ങളുടെ ഓർഡർ ബുക്ക്‌ ചെയ്യാവുന്നതാണ്. ലോകമെമ്പാടും കമ്പനിയുടെ സേവനം ലഭ്യമായിരിക്കും.
മൊബൈൽ ഓപ്റ്റിമൈസ്ഡ് വെബ്സൈററ് ഇല്ലെങ്കിൽ നിങ്ങളുടെ ബിസ്സിനെസ്സും സേർച്ച്‌ എഞ്ചിനുകളിൽനിന്ന് പിൻതള്ളപ്പെടുമെന്നത് നിശ്ചയം. ഉണർന്നു ചിന്തിക്കാൻ സമയമായി. കാലത്തിനൊപ്പം മാറാം നമുക്കും മൊബൈൽ ഓപ്റ്റിമൈസ്ഡ് വെബ്സൈറ്റുമായി.കൂടുതൽ വിവരങ്ങൾക്ക്,

WEB:www.LocalMobilityBiz.com
Email: info@localmobilitybiz.com
TollFree:732.800.1454