Breaking News

Trending right now:
Description
 
Jun 24, 2014

ക്രൈസ്‌തവ വിശ്വാസത്തിന്റെ പേരില്‍ വധശിക്ഷയ്‌ക്കു വിധിച്ച യുവതിയെ മോചിപ്പിച്ചു

image ക്രൈസ്‌തവ വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ വധശിക്ഷയ്‌ക്കു വിധിച്ച്‌ സുഡാന്‍യുവതി മിറിയം ഇബ്രാഹിമിനെ ഖാര്‍ത്തും കോടതി വെറുതെവിട്ടു. ക്രൈസ്‌തവ വിശ്വാസം ഉപേക്ഷിച്ച്‌ മുസ്‌ലിംമതത്തിലേക്കു തിരിച്ചുവരുന്നതിന്‌ അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ മിറിയത്തിനു കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കോടതി വധശിക്ഷവിധിച്ച സമയത്ത്‌ മിറിയം ഗര്‍ഭിണിയായതിനാല്‍ ശിക്ഷ നടപ്പാക്കല്‍ നീട്ടിവച്ചു. ഇതിനിടെ മിറിയം പ്രസവിച്ചു. നവജാതശിശുവിനും 20 മാസം പ്രായമുള്ള മൂത്തമകനും ഒപ്പമായിരുന്നു ജയില്‍വാസം. സംഭവം ഏറെ വിവാദമാകുകയും രാജ്യാന്തരതലത്തില്‍ വിമര്‍ശനം ഉയരുകയും ചെയ്‌തതോടെയാണ്‌ കഴിഞ്ഞദിവസം കോടതി മിറിയത്തെ ശിക്ഷയില്‍നിന്ന ഒഴിവാക്കിയത്‌. മിറിയത്തിന്റെ പിതാവ്‌ സുഡാന്‍കാരനായ മുസ്‌ലിമും മാതാവ്‌ എത്യോപ്യക്കാരിയായ ഓര്‍ത്തഡോക്‌സ്‌ ക്രൈസ്‌തവ വിശ്വാസിയുമായിരുന്നു. ഡാനിയല്‍ എന്ന ക്രൈസ്‌തവനെ മിറിയം വിവാഹം കഴിച്ചതാണ്‌ കോടതി നടപടിക്കിടയാക്കിയത്‌. തന്നെ മാതാവ്‌ ക്രൈസ്‌തവ വിശ്വാസത്തിലാണു വളര്‍ത്തിയതെന്നും താന്‍ ഒരിക്ക ലും മുസ്‌ലിം മതവിശ്വാസിയായിരുന്നില്ലെന്നും മിറിയം കോടതിയില്‍ വാദിച്ചിരുന്നു.