Breaking News

Trending right now:
Description
 
Jun 23, 2014

കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോ പ്രവാസി മലയാളികള്‍ക്ക്‌ പങ്കെടുക്കാനവസരം

Santhosh Manimala
image ഗുഡ്‌നെസ്‌, ഡിവൈന്‍ ടിവി ചാനലുകളില്‍ പ്രക്ഷേപണം ചെയ്‌തുകൊണ്ടിരിക്കുന്ന കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോയില്‍ പങ്കുചേരുവാന്‍ പ്രവാസി മലയാളി സമൂഹത്തിന്‌ അവസരമൊരുങ്ങുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രേഷകരുടെ നിരന്തരമായ അഭിപ്രായം മാനിച്ചുകൊണ്ട്‌ ജൂലൈ 31, ഓഗസ്റ്റ്‌ 1,2,3 തീയതികളിലെ പ്രത്യേക ഷൂട്ടിംഗ്‌ ഷെഡ്യൂളുകളാണ്‌ പ്രവാസി മലയാളികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്‌. ``അറിവാണ്‌ സമൃദ്ധി, ബൈബിളാണ്‌ അറിവ്‌'' എന്നതാണ്‌ കാനാന്‍ ദേശത്തിന്റെ സന്ദേശം. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ അവതാരകനും, സന്തോഷ്‌ മണിമല പ്രൊഡ്യൂസറുമാണ്‌.

ഞായറാഴ്‌ച വൈകുന്നേരം 7.30ന്‌ പ്രക്ഷേപണം ചെയ്യുന്ന കാനാന്‍ദേശം പ്രോഗ്രാം തിങ്കള്‍ രാവിലെ 7.30, ബുധന്‍ ഉച്ചകഴിഞ്ഞ്‌ 2.00, വെള്ളി വൈകുന്നേരം 4.00 എന്നീ ക്രമങ്ങളിലാണ്‌ പുനഃപ്രക്ഷേപണം. കത്തോലിക്കാ സഭയുടെ ആഗോള വളര്‍ച്ച, നവസുവിശേഷ പ്രഘോഷണങ്ങള്‍, ആതുരസേവന, ആരോഗ്യ, വിദ്യാഭ്യാസ ശുശ്രൂഷാ തലങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍, കുടുംബജീവിതങ്ങള്‍, വൈദിക സന്യാസിനി അല്‌മായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കാനാന്‍ദേശം ബൈബിള്‍ ഷോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.