Breaking News

Trending right now:
Description
 
Jun 23, 2014

ഫൊക്കാന ഫോമ കണ്‍വെന്‍ഷനുകളില്‍ സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി പങ്കെടുക്കും

image
കോട്ടയം: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന ഫോമ സ്‌ംസ്‌കാരിക കൂട്ടായ്‌മകളുടെ ദേശീയ കണ്‍വെന്‍ഷനുകളില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയും പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരിയുമായ സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി പങ്കെടുക്കും. ജൂണ്‍ 27-നു നടക്കുന്ന ഫോമ കണ്‍വെന്‍ഷനിലും ജൂലൈ 6-നു ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന മതസൗഹാര്‍ദ്ദ സമ്മേളനത്തിലും സ്വാമി പങ്കെടുക്കും. മതേതരത്വം, മാനവികത, ആത്മീയത തുടങ്ങിയ വിഷയങ്ങളില്‍ സ്വാമി സംസാരിക്കും.

പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരിയുമായ സ്വാമി ഗുരു രത്‌നംനടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനം ആണിത്‌. പ്രവാസി വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കുന്ന സ്വാമിയുടെ അമേരിക്കന്‍ സന്ദര്‍ശനം അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒരു നവ്യാനുഭവമായിരിക്കുമെന്ന്‌ പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാനും ഫൊക്കാനയുടെ സജീവാംഗവുമായ ഡോ. ജോസ്‌ കാനാട്ട്‌ പറഞ്ഞു.

ആഗസ്റ്റ്‌ 14,15,16,17 തായതികളില്‍ കോട്ടയത്ത്‌ നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷനിലേക്ക്‌ അമേരിക്കന്‍ മലയാളികളെ സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി ക്ഷണിക്കും.