Breaking News

Trending right now:
Description
 
Jun 22, 2014

കാന്‍സറില്ല, ഹൃദ്രോഗവും, ജീവിക്കുന്നെങ്കില്‍ ജപ്പാന്‍കാരെപ്പോലെ ജീവിക്കണം

Evana Peter
image കാന്‍സറും ഹൃദ്രോഗങ്ങളും അലട്ടാതെ ജപ്പാന്‍കാര്‍ ദീര്‍ഘകാലം ജീവിക്കുന്നതിന്റെ രഹസ്യമെന്താണെന്നോ? അവരുടെ ജീവിതരീതിയിലെ ചിട്ടകളാണ്‌ ഇതിനു കാരണം. പച്ചക്കറിയും മീനും ഇഷ്ടംപോലെ കഴിക്കുന്നവരാണ്‌ ജപ്പാന്‍കാര്‍. ഒലീവ്‌ ഓയിലിലാണ്‌ പാചകമെല്ലാം. 82.5 വയസ്‌ വരെയാണ്‌ ജപ്പാന്‍കാരുടെ ശരാശരി പ്രായം. നൂറു വയസ്‌ പിന്നിട്ടവര്‍ എത്ര വേണമെങ്കിലുമുണ്ട്‌. നൂറ്റിപ്പതിനാറ്‌ വയസ്‌ പിന്നിട്ട മിസാവോ ഒക്കാവ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ്‌ - അതിനപ്പുറം ജപ്പാന്‍കാരനും.

 
പൊണ്ണത്തടി എന്നൊരു കാര്യം ജപ്പാന്‌ ഒരു പ്രശ്‌നമേയല്ല. വെറും 3.5 ശതമാനം പേര്‍ മാത്രമാണ്‌ പൊണ്ണത്തടിയുള്ളവര്‍. എന്നാല്‍, 25 ശതമാനം ബ്രിട്ടീഷുകാരും ഈ പ്രശ്‌നത്തിന്റെ പേരില്‍ ഖിന്നരാണ്‌. സ്‌തനങ്ങളിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍, ഹൃദയരോഗങ്ങള്‍ എന്നിവ ജപ്പാനില്‍ തുലോം കുറവാണ്‌.


ജപ്പാന്‍കാര്‍ ആഹാരം കഴിച്ച്‌ അവസാനിപ്പിക്കുന്നത്‌ ഒരു ഗ്രീന്‍ ടീയിലാണ്‌. അതല്ലെങ്കില്‍ പഴങ്ങളേതെങ്കിലും കഴിക്കും. വെസ്റ്റേണ്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ ജപ്പാന്‍കാരുടെ ഭക്ഷണത്തിന്റെ അളവും തുലോം കുറവാണ്‌. പഞ്ചസാരയുടെ ഉപയോഗം വളരെ കുറവാണെന്നതാണ്‌ മറ്റൊരു കാര്യം. തൂക്കം കൂട്ടുന്നതില്‍ ഒന്നാമത്തെ വില്ലനാണല്ലോ പഞ്ചസാരയും മധുരം കലര്‍ന്ന പാനീയങ്ങളും. ബ്രീട്ടിഷുകാര്‍ 100.4 ഗ്രാം പഞ്ചസാര ദിവസവും അകത്താക്കുമ്പോള്‍ ജപ്പാന്‌കാര്‍ അതിന്റെ പകുതിയില്‍ താഴെ 48.8 ഗ്രാം മാത്രമാണ്‌ കഴിക്കുന്നത്‌. 



കൊഴുപ്പുള്ള ഭക്ഷണം ജപ്പാന്‍കാര്‍ക്ക്‌ അത്ര പ്രിയമല്ല, എന്നാല്‍ പഴങ്ങള്‍ എത്ര വേണമെങ്കിലും കഴിക്കും. പച്ചക്കറികള്‍ എന്നാല്‍, കടല്‍പ്പായലുകളാണ്‌ അവര്‍ക്കു പഥ്യം. കടലില്‍നിന്നു ലഭിക്കുന്ന പായലുകളില്‍ ഒട്ടേറെ ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്‌ എന്നതാണ്‌ ഗുണമാകുന്നത്‌. തടികുറയ്‌ക്കാന്‍ ഇത്‌ ഏറെ സഹായകമാണ്‌. സീവീഡുകളില്‍ കാണുന്ന ആല്‍ജിനേറ്റ്‌ എന്ന വസ്‌തു കൊഴുപ്പുകളെ ദഹിപ്പിക്കാന്‍ 75 ശതമാനം വരെ ഗുണകരമാണ്‌ എന്നതാണ്‌ മറ്റൊരു കാര്യം. 



വയറുപൊട്ടുവരെ കഴിക്കുന്ന ശീലം ജപ്പാന്‍കാര്‍ക്കില്ല. 80 ശതമാനം ആകുമ്പോഴേ അവര്‍ മതി എന്നു പറയും. ഹരാ ഹാച്ചി ബൂ എന്നാണ്‌ ഈ ശീലത്തിന്‌ അവര്‍ പറയുന്ന പേര്‌. ഒമേഗ ത്രീ അടങ്ങിയ മീനും കടല്‍പ്പായലുകളും അടങ്ങിയ ഭക്ഷണവും ദീര്‍ഘകാലം ജീവിക്കാന്‍ അവരെ ഏറെ സഹായിക്കുന്നുണ്ടാവും. എണ്‍പതു ഗ്രാം മുതല്‍ നൂറു ഗ്രാം വരെ മീനാണ്‌ ജപ്പാന്‍കാര്‍ അകത്താക്കുന്നത്‌. 



അമേരിക്കക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജപ്പാനിലെ പുരുഷന്മാരുടെ കൊളസ്‌ട്രോള്‍ നിലവാരം വളരെ കുറവാണ്‌. എന്നാല്‍, രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പമാണ്‌ ജപ്പാന്‍കാരും. പുകവലി കൂടുതലായിട്ടും അതിന്റെ തിക്തഫലങ്ങള്‍ കാണാത്തതിനു കാരണം മീനും കടല്‍പ്പായലുകളുമായിരിക്കും എന്നാണ്‌ കരുതപ്പെടുന്നത്‌.