Breaking News

Trending right now:
Description
 
Jun 20, 2014

ഫൊക്കാന കണ്‍വെന്‍ഷന്റെ ദൃശ്യതചാരുത പകര്‍ത്തിയെടുക്കാന്‍ മലയാളം ഐപി ടിവിയും ബോം ടിവിയും

Sunil Tristar
image അമേരിക്കന്‍ മലയാളികളുടെ ദൃശ്യ സംസ്‌കാരത്തിന്‌ പുതിയ ഭാവുകത്വം നല്‍കിയ മലയാളം ഐപി ടിവിയും ബോം ടിവിയും ഫൊക്കാന കണ്‍വെന്‍ഷന്റെ ദൃശ്യതചാരുത പകര്‍ത്തിയെടുക്കാന്‍ ഷിക്കാഗോയിലെത്തുന്നു. ജൂലൈ ആദ്യവാരം നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷന്‍ പൂര്‍ണ്ണമായും അമേരിക്കന്‍ മലയാളികള്‍ക്കു മുമ്പില്‍ എത്തിക്കും.

വളരെ ചുരുങ്ങിയ സമയംകൊണ്ട്‌ അമേരിക്കന്‍ മലയാളികളുടെ ഗൃഹസദസസ്സുകളില്‍ മാതൃഭാഷയുടെ മണി കിലുക്കിയ മലയാളം ഐപി ടിവിയും ബോം ടിവിയും കൈകോര്‍ത്തതോടെ ദൃശ്യഭാഷയ്‌ക്ക്‌ കൂടുതല്‍ ആര്‍ജവത്വവും മേന്മയും കൈവന്നു. മിഴിവാര്‍ന്ന വിവിധ മലയാളം ചിത്രങ്ങള്‍ ഓരോ കാഴ്‌ചക്കാരനും ഉറപ്പു നല്‍കുന്ന മലയാളം ഐപി ടിവി ബോം ടിവി പ്ലാറ്റ്‌ഫോം ഫൊക്കാന കണ്‍വെന്‍ഷന്‍ നഗറില്‍ പുതിയ ആകര്‍ഷകമായ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളം ഐപി ടിവി ബോം ടിവി വരിക്കാരാവുന്നതിനും വിളിക്കുക
1-732-648-0576