Breaking News

Trending right now:
Description
 
Jun 20, 2014

ശനിയാഴ്ച (06/21/2014) 73-മത് സാഹിത്യ സല്ലാപത്തില്‍ ‘പി. കെ. പാറക്കടവ്’ പങ്കെടുക്കുന്നു

Jain Mundackal
image

താമ്പാ: ജൂണ്‍ ഇരുപത്തിയൊന്നാം തീയതി സംഘടിപ്പിക്കുന്ന എഴുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘മലയാളത്തിലെ നുറുങ്ങു കഥകള്‍’ എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം. പ്രശസ്ത ചെറുകഥാകൃത്തായ പി. കെ. പാറക്കടവ് ആയിരിക്കും  ‘ നുറുങ്ങു കഥകള്‍’’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. പ്രസ്തുത വിഷയത്തെക്കുറിച്ച് അറിവുള്ള ധാരാളം ആളുകള്‍  ഈ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. ‘ നുറുങ്ങു കഥകള്‍’ എന്ന വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 ജൂണ്‍ പതിന്നാലാം തീയതി സംഘടിപ്പിച്ച  എഴുപത്തിരണ്ടാമത് അമേരിക്കന്‍മലയാളിസാഹിത്യസല്ലാപത്തില്‍ പ്രശസ്ത അദ്ധ്യാപകനും ഗവേഷകനും ഗ്രന്ഥകാരനും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും മാനവവികാസശാസ്ത്രജ്ഞനുമായ ഡോ. എ. കെ. ബി. പിള്ള ആയിരുന്നു ‘അമേരിക്കയില്‍ മലയാള ഭാഷയുടെ ഭാവി?’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രബന്ധാവതരണവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വളരെ വിജ്ഞാനപ്രദമായിരുന്നു. അമേരിക്കയിലെ മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും  ശോഭനമായ ഭാവിയെക്കുറിച്ച്  വളരെ ആധികാരികമായിത്തന്നെ തന്‍റെ പ്രബന്ധത്തിലൂടെ അവതരിപ്പിക്കുവാന്‍ ഡോ. എ. കെ. ബാലകൃഷ്ണപിള്ളയ്ക്ക്   സാധിച്ചു.  വരും തലമുറയെ മലയാളം പഠിപ്പിക്കുവാന്‍ ‍ഇപ്പോള്‍ നാം തയ്യാറാകുന്നില്ലെങ്കില്‍ കേരളത്തിലെപ്പോലെ അമേരിക്കയിലും ‘മലയാലം കൊരച്ചു കൊരച്ചു അരിയുന്ന’ ആളുകള്‍ ഉണ്ടാകും. മാതൃഭാഷ മലയാളമായിരിക്കുന്ന കുട്ടികള്‍ ഉപഭാഷയായി സ്പാനിഷും ഫ്രഞ്ചും  മറ്റും പഠിക്കുവാന്‍ നിര്‍ബന്ധിതരാകുന്നത് മലയാളം പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള സൗകര്യം അമേരിക്കയിലെ സ്കൂളുകളിലും കലാശാലകളിലും ഇല്ലാത്തതിനാലാണെന്നും ഈ തലമുറ അതിനുള്ള സൗകര്യം ഇപ്പോള്‍ ഉണ്ടാക്കിയില്ലെങ്കില്‍ വരും തലമുറകളുടെ പഴിയും ശാപവും ഏല്ക്കേണ്ടിവരുമെന്നും ഉള്ള അഭിപ്രായങ്ങളും സല്ലാപത്തില്‍ ഉയരുകയുണ്ടായി.

 

അലക്സ് കോശി വിളനിലം, കെ. കെ. ജോണ്‍സന്‍, എം. സി. ചാക്കോ മണ്ണാര്‍ക്കാട്ടില്‍, വേണുഗോപാലന്‍ കൊക്കോടന്‍, ജോണ്‍ ഇളമത, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ത്രേസ്യാമ്മ നാടാവള്ളില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഹരി നമ്പൂതിരി, മോന്‍സി കൊടുമണ്‍, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, ജയിംസ്‌ മാത്യു, മൈക്ക് മത്തായി, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, പി. വി. ചെറിയാന്‍, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. ധാരാളം കേഴ്വിക്കാരും ഉണ്ടായിരുന്നു.

 വരും ആഴ്ചകളിലെ ചര്‍ച്ചാ വിഷയങ്ങളും അവതാരകരും

 

74AMSS 06/28/2014,  F.A.R.M. – ഡോ. ജോര്‍ജ്ജ് മരങ്ങോലി & V. P. മേനോന്‍ 

75AMSS 07/05/2014, കവിതയുടെ പരിണാമം - P. ശ്രീധരനുണ്ണി. 

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്പത്തു  വരെ  (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 

1-443-453-0034 കോഡ് 365923

ടെലിഫോണ്ചര്ച്ചയില്പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്ചോദിക്കാന്അവസരം ഉണ്ടായിരിക്കു. jain@mundackal.com , gracepub@yahoo.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395

Join us on Facebook  https://www.facebook.com/groups/142270399269590/