Breaking News

Trending right now:
Description
 
Jun 20, 2014

എം മുരളി അമേരിക്കയിലേയ്‌ക്ക്‌

image

മാവേലിക്കര മുൻ എം എൽ എയും, KPCC , AICC അഗവുമായ ശ്രി.  എം മുരളി 3 ആഴ്ചത്തെ ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്നു. ജൂലൈ ആദ്യ വാരം അമേരിക്കയിൽ എത്തുന്ന മുരളി ന്യൂയോർക്ക്, ഷിക്കാഗോ, തുടങ്ങിയ മേഘലകൾ സന്ദർശിക്കും.അഖില കേരള ബാലജന സഖ്യത്തിലൂടെ വളർന്നു വന്ന എം മുരളി KSU ജനറൽ സെക്രട്ടറി, പ്രസിടണ്ട്,  കേരള പ്രദേശ്‌ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി, MG സർവകലാശാല സെനറ്റ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം,KSFE  ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1991,1996, 2001 എന്നീ വർഷങ്ങളിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ നിന്നും MLA ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രി.  എം മുരളി നിയമസഭാസാമാജികൻ എന്ന നിലയിൽ കഴിവ് തെളിയിച്ചിട്ടുള്ള യുവനേതാവാണ്‌. മുൻ അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത കാലംചെയ്ത Dr തോമസ്‌ മാർ മക്കാറിയോസുമായി  പ്രത്യേകമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്നു