Breaking News

Trending right now:
Description
 
Jun 19, 2014

ഇറാഖില്‍ കുടുങ്ങിയ അമേരിക്കക്കാരെ ഒഴിപ്പിച്ചു; മലയാളി നഴ്‌സുമാരോട്‌ രാജ്യം വിടരുതെന്ന്‌ വിമതര്‍

image
ആഭ്യന്തര കലാപം രൂക്ഷമായ മാറിയിരിക്കുന്ന തിക്രിത്തില്‍ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍ തുടരുന്നതായി റിപ്പോര്‍ട്ട്‌. ഇസ്‌ളാമിക സ്‌റ്റേറ്റ്‌ ഓഫ്‌ ഇറാഖ്‌ ആന്റ്‌ സിറിയ വിമതസേന ശമ്പള കുടിശ്ശിക തീര്‍ത്ത്‌ ഉയര്‍ന്നു ശമ്പളം തരാമെന്നും അല്ലാതെ ഇറാഖ്‌ വിട്ടുപോകാന്‍ അനുമതി നല്‌കില്ലെന്നും വ്യക്തമാക്കിയതായി മലയാളി നഴ്‌സുമാര്‍. 

ഇന്നലെ പ്രധാനമന്ത്രിക്ക്‌ തിക്രിത്തില്‍ കുടുങ്ങിപ്പോയ മലയാളി വ്‌സുമാര്‍ എസ്‌ഒഎസ്‌ സന്ദേശം അയച്ചു രക്ഷിക്കണമെന്നാവശ്യപ്പെട്ടിരുന്നു. 
ഇപ്പോള്‍ സുരക്ഷിതരാണെങ്കിലും പുറത്ത്‌ വെടി ശബ്ദം കേള്‍ക്കുന്നുവെന്നും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ബോംബ്‌ സ്‌ഫോടനത്തില്‍ വിച്ഛേദിക്കപ്പെട്ടതായും നഴ്‌സുമാര്‍ പറഞ്ഞു. 
പല മലയാളി നഴ്‌സുമാരും 45,000 രൂപ ശമ്പളം കിട്ടാനായി ഒന്നരലക്ഷത്തില്‍ കൂടുതല്‍ പണം ചിലവഴിച്ചാണ്‌ അവിടെ എത്തിയിരിക്കുന്നത്‌. എന്നാല്‍ നാലുനമാസമാി പലര്‍ക്കും ശമ്പളം ലഭിച്ചിട്ട്‌. ജീവിതം പ്രാരാബ്ദം കാരണം ജീവന്‍ പണയം വച്ചാണ്‌ പലരും ഇറാഖിലേക്ക്‌ പോയതെങ്കിലും നാട്ടില്‍ സൗദിയിലാണെന്നു പറഞ്ഞിരിക്കുന്നതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന്‌ നഴ്‌സുമാര്‍ ഗ്ലോബല്‍മലയാളത്തോട്‌ വ്യക്തമാക്കി.
തികച്ചും ദുരിതകയത്തിലായതിനാലാണ്‌ പലരും വെടിയൊച്ചകളെ ഭയന്നിട്ടും ജീവന്‍ പണയം വച്ചു ഇറാഖിലേക്ക്‌ ജോലിക്ക്‌ പോകുവാന്‍ തയാറായത്‌. റെഡ്‌ക്രോസ്‌ നല്‌കുന്ന ആഹാരവും വെള്ളവും കഴിച്ചാണ്‌ പലരും ജീവന്‍ നിലനിര്‍ത്തുന്നത്‌ തന്നെ. 
ഇറാഖിലെ ഇന്ത്യന്‍ അംബാസിഡറെയും മുഖ്യമന്ത്രിയെയും മലയാളി നഴ്‌സുമാര്‍ സഹായ ഹസ്‌തം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക്‌ കാര്യമായി ഇവരുടെ വിഷയത്തില്‍ ഇടപെടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അമേരിക്കക്കാരെ അവിടുത്തെ എംബസി ഇടപെട്ടു ഒഴിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യക്കാരുടെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഫലപ്രദമായിട്ടില്ലെന്നു നഴ്‌സുമാര്‍ പറഞ്ഞു.