Breaking News

Trending right now:
Description
 
Jun 19, 2014

എമിറേറ്റ്‌സ്‌ വിമാനങ്ങളില്‍ ഇനി മീന്‍കറിയും ചോറും വിളമ്പും

image ഇന്ത്യയിലേക്കും തിരികെയുമുള്ള എമിറേറ്റ്‌സ്‌ വിമാനങ്ങളില്‍ ഇനിമുതല്‍ നാനാതരം ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പും. കേരളത്തിലേക്കുളള യാത്രക്കാര്‍ക്ക്‌ മുളകിട്ട മീന്‍കറിയും ചോറും അവശ്യാനുസരണം ലഭിക്കുന്ന വിധമാണ്‌ വിഭവങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ കൂടിവരുന്നതിനാല്‍ അവരുടെ അഭിരുചി കണക്കിലെടുത്താണ്‌ പുതിയ തീരുമാനമെന്ന്‌ എമിറേറ്റ്‌സ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ (കേറ്ററിങ്‌ വിഭാഗം) റോബിന്‍ പാഡ്‌ജറ്റ്‌ വ്യക്തമാക്കി. ചട്‌നികള്‍, അച്ചാറുകള്‍, പപ്പടം എന്നിവയ്‌ക്കു പുറമേ ഇന്ത്യന്‍ രീതിയില്‍ തയാറാക്കിയ പാനീയങ്ങളും ഇനി ലഭ്യമായിരിക്കും. യാത്രക്കാര്‍ക്കു നല്‍കുന്ന മെനുവില്‍ അതതു പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്താനും തീരുമാനമുണ്ട്‌. ഓരോ മേഖലയിലെയും തനതു രുചിക്കൂട്ടുകള്‍ തിരഞ്ഞെടുത്താണ്‌ ഇതുമായി ബന്ധപ്പെട്ടവര്‍ ഭക്ഷണമൊരുക്കുന്നത്‌. ഇന്ത്യയിലെ പത്തു സെക്ടറുകളിലേക്കാണ്‌ എമിറേറ്റ്‌സ്‌ സര്‍വീസുള്ളത്‌.