.jpg)
ഇറാക്കില്‍ കുടുങ്ങി കിടക്കുന്ന മലയാളി
നഴ്സുമാരുടെ തിരിച്ചുവരാനുള്ള യാത്രാ ചെലവ് അവര്‍ ആവശ്യപ്പെട്ടാല്‍ നോര്‍ക്ക
വഹിക്കുമെന്ന് സിഇഒ പി. സുധീപ് അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി
നഴ്സുമാര്‍ക്ക് ശമ്പളം ഇല്ലാത്ത അവസ്ഥയാണെന്നാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം തിക്രിത്തില്‍ തന്നെ 46 നഴ്സുമാര്‍ കുടുങ്ങി
കിടക്കുന്നുണ്ട്. 44 പേരും മലയാളികളും. മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും
നഴ്സുമാര്‍ ജോലിചെയ്യുന്നുണ്ട്. ഇവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍
റെഡ്ക്രോസ് സഹായം തേടിയിട്ടുണ്ടെന്നും നഴ്സുമാരെ
എയര്പോര്ട്ടിലെത്തിക്കാമെന്ന് റെഡ്ക്രോസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും
സിഇഒ പറഞ്ഞു.
നഴ്സുമാരുടെ വിവരങ്ങള്‍ അറിയുന്നതിന് നോര്‍ക്കയില്‍
ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങി. ഇന്ത്യയില്‍ നിന്നും വിളിക്കേണ്ട നമ്പര്‍-1800 4253
939. വിദേശത്തു നിന്നും വിളിക്കേണ്ട നമ്പര്‍- 0091 471 233 3339.