Breaking News

Trending right now:
Description
 
Jun 18, 2014

ചിത്ര ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക്‌ വനിതാരത്‌നം പുരസ്‌കാരം

image വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ചതിന്‌ കെ.എസ്‌.ചിത്ര ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു സാമൂഹിക നീതിവകുപ്പിന്റെ വനിതാരത്‌നം പുരസ്‌കാരം. മൂന്നു ലക്ഷം രൂപാവീതമാണ്‌ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. കലാ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ്‌ കെ.എസ്‌.ചിത്രയ്‌ക്ക്‌ കമലസുരയ്യ അവാര്‍ഡ്‌. റാബിയയ്‌ക്ക്‌ അക്കാമ്മ ചെറിയാന്‍ അവാര്‍ഡാണ്‌ ലഭിച്ചത്‌. സാമൂഹിക സേവനത്തിനാണ്‌ ഈ പുരസ്‌കാരം. പ്രഫ.ബി.ഹൃദയകുമാരിക്ക്‌ വിദ്യാഭ്യാസത്തിനുള്ള ക്യാപ്‌റ്റന്‍ ലക്ഷ്‌മി അവാര്‍ഡും, ശോഭാ കോശിക്ക്‌ ഭരണമികവിനുള്ള റാണി ലക്ഷ്‌മിഭായി അവാര്‍ഡും, ടെസി തോമസിന്‌ ശാസ്‌ത്രസാങ്കേതിക മികവിനുള്ള ഫാത്തിമബീവി അവാര്‍ഡും നല്‍കും.