Breaking News

Trending right now:
Description
 
Jun 16, 2014

ഇറാഖില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ ഉടന്‍ നാട്ടിലെത്തിക്കാനാവില്ല

image
ഇറാഖിലെ കലാപബാധിത മേഖലകളില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാനാവില്ലെന്നു ഇന്ത്യന്‍ സ്ഥാനപതി എ.അജയകുമാര്‍. 
തിക്രിത്തില്‍ 46 മലയാളികളാണ്‌ കുടുങ്ങിയതെങ്കില്‍ ബാഗ്‌ദാദടക്കമുള്ള ഹോസ്‌പിറ്റലുകളില്‍ നൂറിലേറെ മലയാളി നഴ്‌സുമാരാണ്‌ ഉള്ളത്‌. അതേസമയം ഉടന്‍ തന്നെ നഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നു ഭീകരവാദികളുടെ നിര്‍ദ്ദേശം. ഇന്നു രാവിലെ ഭീകരവാദികളുടെ നിര്‍ദ്ദേശം വന്നു ഭയന്നിരിക്കുന്ന ഇന്ത്യക്കാരെ നിരാശരാക്കിക്കൊണ്ടാണ്‌ സ്ഥാനപതിയുടെ ഈ അറിയിപ്പ്‌ എത്തിയത്‌. 

രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്നാണ്‌ എന്നാണ്‌ സ്ഥാനപതി മന്ത്രാലയം അറിയിച്ചത്‌. ബാഗ്‌ദാദിലേക്കുള്ള പാത കലാപകാരികളായ വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലായതിനാലാണ്‌ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നത്‌. റെഡ്‌ക്രോസ്‌ സൊസൈറ്റിയുടെ സഹായത്തോടെ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ എ അജയകുമാര്‍ പറഞ്ഞു. തിക്രിത്തിലെ 46 നഴ്‌സുമാര്‍ സുരക്ഷിതരാണന്നാണ്‌ സ്ഥാനപതി മന്ത്രാലയം പറയുന്നത്‌. 

നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷായും ആവശ്യപ്പെട്ടു.