Breaking News

Trending right now:
Description
 
Jun 15, 2014

ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഷോര്‍ട്ട്‌ ഫിലിം ശ്രദ്ധേയമാകുന്നു

image

ഓസ്‌ട്രേലിയയില്‍ സ്ഥിര താമസമാക്കിയ മലയാളിയായ സുരജ്‌ സിദ്ധിക്കും ഭാര്യ റാഫിന സൂരജും ചേര്‍ന്ന്‌ നിര്‍മ്മിച്ച "എ ഗ്രാന്‍ഡ്‌ ഡിസ്‌ഗ്യൂസ്‌"എന്ന ഷോര്‍ട്ട്‌ ഫിലിം രാജ്യാന്തര ശ്രദ്ധേയമാകുന്നു. 
വീടു നഷ്ടപ്പെട്ട ഒരു യാചകന്റെ നന്മയാണ്‌ ഷോര്‍ട്ട്‌ ഫിലിമിന്റെ ഇതിവൃത്തം. 
Photo: Please Click
Please Click "Click to Vote" to vote and support our short film
http://www.rodemic.com/myrodereel/watch/954

പൂര്‍ണമായി ഓസ്‌ട്രേലിയക്കാരെ അണിനിരത്തിയ ഷോര്‍ട്ട്‌ ഫിലിം അഞ്ചു മിനിറ്റ്‌ മാത്രം ദൈര്‍ഘ്യമുള്ളവയാണ്‌. ഓസ്‌ട്രേലിയന്‍ സിനിമകളിലെ അഭിനേതക്കളടക്കമുള്ളവര്‍ അഭിനയിച്ച സിനിമ റോഡ്‌ റീല്‍ 2014 എന്ന അന്തര്‍ദേശീയ ഷോര്‍ട്ട്‌ ഫിലിം മത്സരത്തിനായി തയാറാക്കിയതാണ്‌.
റാഫിന സൂരജിന്റെതാണ്‌ തിരക്കഥ, പശ്ചാത്തല സംഗീതം രോഹിത്‌ ഗോപാലകൃഷ്‌ണനാണ്‌. 

മലയാളികള്‍ വിദേശിയരെ ഉപയോഗിച്ചു നിര്‍മ്മിച്ച ഷോര്‍ട്ട്‌ ചിത്രം എന്നപ്രത്യേകതയുമുണ്ട്‌. വിദേശരാജ്യങ്ങളിലെ അതിസമ്പന്നതയ്‌ക്കപ്പുറം ഇത്തരം ദാരിദ്ര്യങ്ങളുടെ നേര്‍ക്കാഴ്‌ചകളുണ്ടെന്ന വസ്‌തുതയാണ്‌ മലയാളികള്‍ ഈ ഷോര്‍ട്ട്‌ ഫിലിമിലൂടെ പറയുന്നത്‌.
1000ത്തിലേറെ ഷോര്‍ട്ട്‌ഫിലിമുകളാണ്‌ മത്സരത്തിലുള്ളത്‌. ഏറ്റവും മികച്ച ജനപ്രീയ ഷോര്‍ട്ട്‌ ഫിലിമുകള്‍ക്ക്‌ പ്രത്യേക അംഗീകാരമുണ്ട്‌. ഷോര്‍ട്ട്‌ ഫിലിം കാണുന്നവര്‍ വോട്ട്‌ രേഖപ്പെടുത്താനുള്ള പ്രത്യേക കോളത്തില്‍ വോട്ട്‌ രേഖപ്പെടുത്തണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നുവെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍കൂടിയായ സൂരജ്‌ ഗ്ലോബല്‍മലയാളത്തോടു പറഞ്ഞു.