Breaking News

Trending right now:
Description
 
Jun 15, 2014

നാനോയ്‌ക്ക്‌ ഡിമാന്‍ഡ്‌ കുറഞ്ഞു; കാര്‍നിര്‍മാണ പ്ലാന്റ്‌ കമ്പനി അടച്ചു

image കുഞ്ഞന്‍ കാര്‍ നാനോയുടെ ഡിമാന്‍ഡ്‌ കുറഞ്ഞതിനെത്തുടര്‍ന്ന്‌ ഗുജറാത്തിലെ സാനന്ദിലെ പ്ലാന്റ്‌ അടച്ചിടാന്‍ ടാറ്റാ മോട്ടോഴ്‌സ്‌ അവസാനം തീരുമാനിച്ചു. 35 ദിവസം മുതല്‍ 45 ദിവസംവരെ അടച്ചിടുന്നതിനാണ്‌ കമ്പനിയുടെ തീരുമാനം. കഴിഞ്ഞ ആറുമാസമായി ഓരോമാസവും 2000-2400 കാറുകളാണ്‌ നിര്‍മിച്ചിരുന്നത്‌. രണ്ടരലക്ഷം കാറുകളുടെ വാര്‍ഷിക ഉത്‌പാദന ശേഷിയുള്ള പ്ലാന്റില്‍ ഈ മാസം ഒരു ഷെഡ്യൂളും ഇല്ല. കൂടുതല്‍ നഷ്ടം ഒഴിവാക്കുക എന്ന ലക്ഷ്യമാണ്‌ പ്ലാന്റ്‌ അടച്ചിടാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ്‌ വിവരം. പിന്നിട്ട സാമ്പത്തികവര്‍ഷം 21,538 കാറുകള്‍ മാത്രമാണു നിര്‍മിച്ചത്‌. അതേസമയം അടുത്ത ഉത്‌സവകാലം ലക്ഷ്യമാക്കി നാനോയ്‌ക്ക്‌ പുതിയ മുഖം നല്‍കാനാണു കമ്പനിയുടെ തീരുമാനം. കൈറ്റ്‌ എന്ന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുതിയ ഹാച്ച്‌ബാക്കും കോംപാക്‌ട്‌ സെഡാന്‍ കാറുകളും വിപണിയിലിറക്കാന്‍ ടാറ്റാ മോട്ടോഴ്‌സ്‌ തീരുമാനിച്ചിട്ടുണ്ട്‌. മാരുതി സെലേറിയോയെ നേരിടാന്‍ ആവിഷ്‌്‌കരിക്കുന്ന കൈറ്റ്‌ കാറുകള്‍ അടുത്തവര്‍ഷം വിപണിയിലെത്തും.