Breaking News

Trending right now:
Description
 
Sep 18, 2012

ഫേസ്‌ ബുക്കില്‍ സച്ചിന്റെ ഫോട്ടോ; 40000 പേര്‍ക്ക്‌ ഇഷ്ടപ്പെട്ടു

image ന്യൂഡല്‍ഹി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മയായ ഫേസ്‌ ബുക്കില്‍ അപ്‌ ലോഡ്‌ ചെയ്‌ത ഫോട്ടോയ്‌ക്ക്‌ കുറഞ്ഞസമയംകൊണ്ട്‌ ആരാധാകര്‍ ഏറെ. ചിത്രം പ്രദര്‍ശിപ്പിച്ച്‌ ആറുമണിക്കൂര്‍കൊണ്ട്‌ 40000 പേര്‍ക്ക്‌ ചിത്രം ഇഷ്ടപ്പെട്ടു. 2,378 കമന്റുകള്‍ ചിത്രത്തിനു ലഭിച്ചപ്പോള്‍ 1942 പേര്‍ ചിത്രം ഷെയര്‍ ചെയ്‌തു. ഹൈദരാബാദിലെ ഫലക്‌ നുമ കൊട്ടാരത്തിന്‌ മുന്നില്‍ നില്‍ക്കുന്ന സച്ചിന്റെ ചിത്രമാണ്‌ ഫേസ്‌ ബുക്കില്‍ ശ്രദ്ധനേടുന്നത്‌. ഈമാസം 10നാണ്‌ സച്ചിന്‍ ഫേസ്‌ ബുക്കില്‍ അക്കൗണ്ട്‌ തുറന്നത്‌. 2010ല്‍ സച്ചിന്‍ ട്വിറ്റര്‍ അക്കൗണ്ട്‌ ആരംഭിച്ചിരുന്നു. ട്വിന്ററില്‍ 2680790 പേര്‍ സ്‌ച്ചിനെ പിന്തുടരുന്നുണ്ട്‌.