Breaking News

Trending right now:
Description
 
Jun 13, 2014

സാങ്കേതിക തകരാര്‍: മിത്‌സുബുഷി 10 ലക്ഷം വാഹനങ്ങള്‍ തിരികെവിളിക്കും

image പ്രമുഖ വാഹന നിര്‍മാതാക്കളായ മിത്‌സുബിഷി മോട്ടോഴ്‌സ്‌ ആഗോളതലത്തില്‍ 9,20,000 വാഹനങ്ങള്‍ തിരികെവിളിക്കുന്നു. ലൈറ്റ്‌ സ്വിച്ച്‌ ഗിയറില്‍ കണ്ടെത്തിയ സാങ്കേതിക തകരാണ്‌ ഇതിനു കാരണമായി പറയുന്നത്‌. ഹെഡ്‌ ലൈറ്റിന്റെയും ഇന്‍ഡിക്കേറ്ററുകളുടെയും പ്രവര്‍ത്തനത്തെ ഇതു ബാധിക്കും. 2003നും 2998നും മധ്യേ നിര്‍മിച്ച ലാന്‍സര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലാണ്‌ തകരാര്‍. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തിരിച്ചു വിളിക്കുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിടില്ല. ഓസ്‌്‌ട്രേലിയയില്‍ നിന്നും 85,000 വാഹനങ്ങള്‍ തിരിച്ചു വിളിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. 7,03,900 വാഹനങ്ങള്‍ ജപ്പാനില്‍നിന്നും വിളിക്കും. 30 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിക്കാമെന്നാണ്‌ കമ്പനിയുടെ വാദം. വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിലൂടെ കമ്പനിക്ക്‌ വന്‍ നഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌. നഷ്ടത്തെക്കുറിച്ച്‌ കമ്പനി പ്രതികരിച്ചിട്ടില്ല.