Breaking News

Trending right now:
Description
 
Jun 12, 2014

ചാവറയച്ചനേയും എവുപ്രാസ്യാമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്നത്‌ നവംബര്‍ 23-ന്‌

image വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനേയും എവുപ്രാസ്യമ്മയേയും നവംബര്‍ 23-ന്‌ വിശുദ്ധരായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ പ്രത്യേക സമ്മേളനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയാണ്‌ പ്രഖ്യാപിച്ചതാണ്‌ ഇക്കാര്യം. ചാവറയച്ചന്റെ കബറിടമുള്ള മാന്നാനം സെന്റ്‌ ജോസഫ്‌ ആശ്രമ ദേവാലയത്തിലും എവുപ്രാസ്യാമ്മയുടെ കബറിടമുള്ള ഒല്ലൂരും ദിവ്യബലിയും പ്രത്യേക പ്രാര്‍ഥനകളും നടന്നു.

കേരളത്തില്‍നിന്ന്‌ സിഎംഐ സഭയ പ്രിയോര്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി, നാമകരണ നടപടിയുടെ ചുമതല വഹിക്കുന്ന പോസ്റ്റുലേറ്റര്‍ ഫാ.ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.