Breaking News

Trending right now:
Description
 
Jun 12, 2014

ചാവറയച്ചന്‍, എവുപ്രാസ്യമ്മ വിശുദ്ധ പ്രഖ്യാപന തീയതി ഇന്നറിയാം

image വാഴ്‌ത്തപ്പെട്ടവരായ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധപദവിയിലേക്കുയര്‍ത്തുന്ന തീയതി ഇന്നു ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക്‌ 1.30ന്‌ (വത്തിക്കാന്‍ സമയം രാവിലെ 10.30്‌) ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രഖ്യാപിക്കും. വത്തിക്കാന്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ ചേരുന്ന കര്‍ദിനാള്‍മാരുടെ പ്രത്യേക സമ്മേളനത്തിലാണു പ്രഖ്യാപനം നടത്തുന്നത്‌. വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലുള്ള നാല്‌ ഇറ്റാലിയന്‍ വംശജരെ വിശുദ്ധപദവിയിലേക്ക്‌ ഉയര്‍ത്തുന്ന ദിവസവും ഇന്നു പ്രഖ്യാപിക്കും. കേരളത്തിലെ കത്തോലിക്കാസഭാ വിശ്വാസികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന പ്രഖ്യാപനമാണ്‌ ചാവറയച്ചന്‍, എവുപ്രാസ്യമ്മ എന്നിവരുടെ വിശുദ്ധപദവി. വാഴ്‌ത്തപ്പെട്ട ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധപദവിയിലേക്കുയര്‍ത്തുന്ന തീയതി ഫ്രാന്‍സിസ്‌ മാര്‍പാപ്പ റോമില്‍ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ ഒല്ലൂരില്‍ എവുപ്രാസ്യമ്മയുടെ കബറിടത്തില്‍ ഇന്നു കൃതജ്ഞതാദിവ്യബലി അര്‍പ്പിക്കുമെന്നു സിഎംസി സഭാ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സാങ്‌റ്റ പറഞ്ഞു. വൈകുന്നേരം അഞ്ചിനു തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ എമരിറ്റസ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. മാന്നാനത്ത്‌ ചാവറയച്ചന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനയുണ്ടാകും. 2.30ന്‌ 25 വൈദികര്‍സംയുക്ത ബലി അര്‍പ്പിക്കും. സമീപത്തെ വിദ്യാലയങ്ങളില്‍നിന്ന്‌ മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ കുര്‍ബാനയില്‍ പങ്കെടുക്കും.