Breaking News

Trending right now:
Description
 
Nov 16, 2012

കുറഞ്ഞതോതില്‍പ്പോലും മദ്യം കഴിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഐക്യു കുറയും

image സ്‌ത്രീകള്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ അല്‍പ്പം വൈന്‍ കഴിച്ചാല്‍ കുഴപ്പമുണ്ടോ?

ചെറിയതോതില്‍ ആകാം എന്നാണ്‌ നിങ്ങളുടെ മനസ്സിലുള്ള ഉത്തരം എങ്കില്‍ സൂക്ഷിക്കുക. ചെറിയതോതില്‍ പോലും മദ്യം അകത്തുചെല്ലുന്നത്‌ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവളര്‍ച്ചക്ക്‌ ഹാനികരമാണ്‌. കുഞ്ഞുങ്ങളില്‍ ഐക്യു കുറയാന്‍ ഇതു കാരണമാകുമെന്ന്‌ പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മദ്യം കഴിച്ചിരുന്ന അമ്മമാരുടെ കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു കുട്ടികളേക്കാള്‍ ഇവര്‍ക്ക്‌ ഐക്യു കുറവാണെന്നാണ്‌ കണ്ടെത്തല്‍. എട്ടു വയസ്സുള്ള കുട്ടികളെയാണ്‌ പഠനവിധേയമാക്കിയത്‌. 

ബ്രിസ്റ്റോള്‍ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സ്‌റ്റികള്‍ നടത്തിയ പഠനത്തില്‍ 4000-ത്തിലധികം അമ്മമാരാണ്‌ പങ്കെടുത്തത്‌ മദ്യംമൂലമുള്ള നാലു ജനിതക വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ ഈ പഠനം വഴി കഴിഞ്ഞു. 

ആഴ്‌ചയില്‍ ഒന്നുമുതല്‍ ആറു യൂണിറ്റുവരെ മദ്യം കഴിക്കുന്ന അമ്മമാരാണ്‌ പഠനത്തില്‍ പങ്കെടുത്തത്‌. അമിത മദ്യപാനികളെ ഒഴിവാക്കിയിരുന്നു.