Breaking News

Trending right now:
Description
 
Jun 10, 2014

സന്നദ്ധ സംഘടനകള്‍ക്ക്‌ സഹായമെത്തിക്കാന്‍ ആമസോണ്‍ ഇന്ത്യയുടെ "ഗിഫ്‌റ്റ്‌ എ സ്‌മൈല്‍"

image വിവിധ സന്നദ്ധസംഘടനകള്‍ക്ക്‌ സഹായമെത്തിക്കാന്‍ ആമസോണ്‍ ഉപയോക്താക്കളെ സഹായിക്കുന്ന "ഗിഫ്‌റ്റ്‌ എ സ്‌മൈല്‍" സംരംഭത്തിന്‌ തുടക്കമായി. പദ്ധതിയില്‍ പങ്കെടുക്കുന്ന എന്‍ജിഒ കള്‍ക്ക്‌ ആവശ്യമുള്ള ഉല്‍പന്നങ്ങളുടെ ലിസ്റ്റ്‌ www.amazon.in/cares എന്ന വെബ്‌സൈറ്റില്‍ ഏത്‌ സമയവും അപ്‌ഡേറ്റ്‌ ചെയ്യാനാവും. ഉപയോക്താക്കള്‍ക്ക്‌ ഈ വിഷ്‌ ലിസ്റ്റിലൂടെ ബ്രൗസ്‌ ചെയ്‌ത്‌ വിവിധ ഉല്‍പന്നങ്ങള്‍ സന്നദ്ധസംഘടനകള്‍ക്ക്‌ സമ്മാനിക്കാം. ഈ വില്‍പനയില്‍ നിന്ന്‌ ലഭിക്കുന്ന സെല്ലര്‍ ഫീയും ആമസോണ്‍ അതാത്‌ എന്‍ജിഒകള്‍ക്ക്‌ നല്‍കും.

വിദ്യാഭ്യാസം, ആരോഗ്യം, ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്‌, സ്‌ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 10 സന്നദ്ധസംഘടനകള്‍ ഇതിനോടകം ഈ പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്‌. ചാരിറ്റീസ്‌ എയ്‌ഡ്‌ ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയാണ്‌ വിവിധ എന്‍ജിഒകളെ വിലയിരുത്തി പദ്ധതിയുടെ ഭാഗമാക്കുന്നത്‌. കൂടുതല്‍ എന്‍ജിഒകള്‍ക്ക്‌ പദ്ധതിയുടെ ഭാഗമാകാനുള്ള അവസരവും ഉണ്ട്‌.

സന്നദ്ധസംഘടനകള്‍ക്ക്‌ ഏറെ പ്രയോജന പ്രദമായ എജൂക്കേഷണല്‍ ടോയ്‌സ്‌, ബുക്കുകള്‍, ഡിക്ഷണറികള്‍, സ്‌പോര്‍ട്‌സ്‌ ഉപകരണങ്ങള്‍, വസ്‌ത്രങ്ങള്‍, വ്യക്തിശുചിത്വ ഉല്‍പന്നങ്ങള്‍ എന്നിവ കൂടാതെ ആമസോണ്‍ ഇന്ത്യയുടെ 15 ദശലക്ഷത്തിലധികം വരുന്ന ഉല്‍പന്നനിരയില്‍ നിന്ന്‌ ഏത്‌ ഉല്‍പന്നവും സമ്മാനമായി നല്‍കാനാവും.