Breaking News

Trending right now:
Description
 
Jun 10, 2014

ഷാജു അഗസ്റ്റിന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഇറ്റലി പ്രതിനിധി

T K Anilkumar
image
ഇറ്റലിയിലെ മലയാളി സാംസ്‌കാരിക സാമൂഹ്യ രംഗത്ത്‌ സജീവ സാന്നിധ്യമായ ഷാജു അഗസ്റ്റിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഇറ്റലി പ്രതിനിധിയായി നിയമിച്ചതായി പിഎംഎഫ്‌ ഗ്ലോബല്‍ കോ. ഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ പറഞ്ഞു. അഗസ്റ്റിന്‍ കോട്ടയത്ത്‌ നടക്കുന്ന പിഎംഎഫ്‌ ഗ്ലോബല്‍ സമ്മേളനത്തിന്‌ മുന്നോടിയായി സംഘടനയ്‌ക്ക്‌ ലോകം മുഴുവനുമുള്ള സാസ്‌കാരിക കൂട്ടായ്‌മയെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ എല്ലാ രാജ്യങ്ങളിലും പ്രതിനിധികളെ നിയമിക്കുന്നത്‌.

പ്രവാസി മലയാളി ഫെഡറേഷന്‌ ഇതിനോടകം 21-ല്‍ അധികം രാജ്യങ്ങളില്‍ കോ. ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ച്‌ പ്രവാസി പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമായിക്കഴിഞ്ഞതായി പിഎംഎഫ്‌ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌, ഗ്ലോബല്‍ സെക്രട്ടറി ഷിജി നരമംഗലത്ത്‌ എന്നിവര്‍ അറിയിച്ചു.

ഇറ്റലിയിലെ മലയാളികള്‍ക്ക്‌ ഷാജു അഗസ്‌റ്റിനുമായി ബന്ധപ്പെടാനുള്ള നമ്പര്‍

00393347180764

Shaju Agustine
Pulickal House
Via Deisessanta 3A/7
16152 Genova
Italy