Breaking News

Trending right now:
Description
 
Nov 16, 2012

മദര്‍ സമരം: മുഖ്യമന്ത്രി ഇന്ന്‌ സന്ധിസംഭാഷണത്തിന്‌ എത്തുന്നു

image തൃശൂര്‍: ഇന്ന്‌ രാത്രി 8 മണിക്ക്‌ തൃശൂര്‍ രാമ നിലയത്തില്‍ മുഖ്യമന്ത്രി മദര്‍ സമരം ചര്‍ച്ച ചെയ്യാന്‍ എത്തുന്നു. ചര്‍ച്ചയില്‍ യൂണിയന്‍ പ്രതിനിധികളും മാനേജ്‌മെന്റ്‌ പ്രതിനിധികളും പങ്കെടുക്കും. മദര്‍ സമരം ദിനം പ്രതി വഷളാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട്‌ അടിയന്തരമായി ഈ പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി ഇന്നലെ കൂടിയ ക്യാബിനറ്റില്‍ ആവശ്യപ്പെ്‌ട്ടിരുന്നു.

വ്യാഴാഴ്‌ച കൂടിയ ആരോഗ്യ മേഖലയിലെ സബ്‌ജക്ട്‌ കമിറ്റിയും ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. സബ്‌ജക്ട്‌ കമിറ്റിയുടെ നിര്‍ദ്ദേശം ആരോഗ്യവകുപ്പ്‌ മന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. മദര്‍ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ തൊഴില്‍ മന്ത്രി പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ തൃശൂര്‍ ജില്ലയിലെ 8000ത്തോളം നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തി വരുകയാണ്‌. 

നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്‌ച പിന്നിട്ടിട്ടും സമരം ഒത്തുതീര്‍പ്പിലാകുവാന്‍ മാനേജ്‌മെന്റ്‌ തയാറാകാത്ത സ്ഥിതിയാണ്‌ നിലവില്‍ ഉള്ളത്‌. ഹൈക്കോടതി മധ്യസ്ഥ ചര്‍ച്ചയ്‌ക്ക്‌ ശ്രമിച്ചിട്ടും മാനേജ്‌മെന്റ്‌ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറായിട്ടില്ല.