
കണ്ണിലെ ലെന്സിനു സുതാര്യത
നഷ്ടപ്പെടുന്ന അവസ്ഥയാണ് തിമിരം. 60നും 70നും ഇടയില്‍ പ്രായമായവരില്‍ കൂടുതലായി ഈ
രോഗം കണ്ടുവരുന്നു. ഇതുമൂലം ലെന്സിലെത്തുന്ന പ്രകാശം നേത്രഗോളത്തിന്റെ പിന്നില്‍
ശരിയായി പതിയാതെ കാഴ്ച അവ്യക്തമാക്കും. ലെന്‍സ് വെളുപ്പുനിറമാകും. അമിതമായി
പുകവലിക്കുന്നവരില്‍ തിമിരമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എക്സ്-റേയുടെ
പ്രകാശമോ അള്‍ട്രാവയലറ്റ് രശ്മിയോ ഇന്‍ഫ്രാറെഡ് രശ്മികളോ കണ്ണില്‍
പതിക്കുന്നതുമൂലം തിമിരമുണ്ടാകാം. വസ്തുക്കളെ അവ്യക്തമായോ മങ്ങിയോ രണ്ടായോ കാണുക,
ഹെഡ്ലൈറ്റുകളില്നിന്നും മറ്റുമുള്ള പ്രകാശരശ്മികള്‍ ചിതറിയ രീതിയില്‍ കാണപ്പെടുക
തുടങ്ങിയവയാണ് ലോഗലക്ഷണങ്ങള്‍. തിമിരത്തിനു ശസ്ത്രക്രിയയല്ലാതെ മറ്റു
പ്രതിവിധികളില്ല. തീരെ ലഘുവായ ശസ്ത്രക്രിയയാണിത്. ശസ്ത്രക്രിയയ്ക്കുശേഷം കാഴ്ച
പൂര്‍ണമായി ലഭിക്കാന്‍ ഉചിതമായ കണ്ണട ധരിക്കേണ്ടിവരും. ഇപ്പോള്‍ തിമിര
ശസ്ത്രക്രിയാരംഗത്ത് പുതിയ കുറെ സംവിധാനങ്ങള്‍ ലഭ്യമാണ്.